ശ്രദ്ധിക്കാൻ പറ…മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം വീണ്ടും അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം വീണ്ടും അപകടത്തിൽപ്പെട്ടു. എംസി റോഡിൽ വെഞ്ഞാറമൂട്ടിൽ പള്ളിക്കലിൽവച്ച് കമാൻഡോ വാഹനത്തിന് പിന്നിൽ പള്ളിക്കൽ പോലീസിൻറെ ജീപ്പ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിന് ചെറിയ കേടുപാട് സംഭവിച്ചിട്ടുണ്ട്. കടയ്ക്കൽ കോട്ടപ്പുറത്തെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed