ആലപ്പുഴ: മന്ത്രിമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം വൈകുന്നതിനെതിരേ എൻ.സി.പിയിൽ കടുത്ത അതൃപ്തി. എൻ.സി.പി. സംസ്ഥാനാധ്യക്ഷൻ പി.സി ചാക്കോയ്ക്കു പിന്നാലെ, മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന തോമസ് കെ. തോമസ് എം.എൽ.എ. മുഖ്യമന്ത്രിക്കു വീണ്ടും കത്ത് നൽകി. മന്ത്രിയെ നിശ്ചയിക്കാനുള്ള ഘടകകക്ഷിയുടെ അവകാശത്തിൽ പുറത്തുനിന്ന് ഇടപെടലുണ്ടാകുന്നതിനോട് എൻ.സി.പി. നേതൃത്വത്തിൽ പ്രതിഷേധം ശക്തമാണ്. മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ അടുത്തിടെ കൊച്ചിയിൽ ചേർന്ന പാർട്ടി ഭാരവാഹി യോഗത്തിലും രൂക്ഷവിമർശനമുണ്ടായി. ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ സമ്മർദം ശക്തമാക്കാനാണു നീക്കം. മന്ത്രിയെ പിൻവലിച്ച് പ്രതിഷേധിക്കുന്നതടക്കമുള്ള നടപടിയും ആലോചനയിലുണ്ട്. … Continue reading മന്ത്രിമാറ്റം എൻസിപിയിൽ അമർഷം പുകയുന്നു; മുഖ്യമന്ത്രിക്കു വീണ്ടും കത്ത് നൽകി തോമസ് കെ. തോമസ് എം.എൽ.എ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed