വ്യവസായ നിക്ഷേപ പദ്ധതിക്ക് ടെൻഡർ ആവശ്യമില്ല, 600 കോടിരൂപയുടെ നിക്ഷേപമാണ് വരുന്നത്; മദ്യ നയത്തിൽ…

മദ്യ നയത്തിൽ സർക്കാർ നയം സുവ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ നിക്ഷേപ പദ്ധതിക്ക് ടെൻഡർ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 600 കോടിരൂപയുടെ നിക്ഷേപമാണ് വരുന്നതെന്നും നിക്ഷേപകർ വന്നാൽ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുമതി നൽകാൻ പഞ്ചായത്തിനെ പരിഗണിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷിക്കാരന്റെ താല്പര്യം പരിഗണിച്ച് പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യ കമ്പനി വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.