ചേവായൂര്‍ സഹകരണ ബാങ്ക് വോട്ടെടുപ്പിനിടെ ആക്രമണം; വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു
കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് വോട്ടെടുപ്പിനിടെ വാഹനങ്ങൾക്ക് നേരെ ആക്രമണം. കൊയിലാണ്ടിയില്‍ വെച്ച് വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. ഔദ്യോഗിക പാനല്‍ ഏര്‍പ്പെടുത്തിയ വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. (Chevayoor cooperative bank election; Stone pelted on vehicles) പറയഞ്ചേരി ഗവ.ബോയ്സ് ഹയർസെക്കന്ററി സ്കൂളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് വാഹനങ്ങളിലായായിരുന്നു വോട്ടര്‍മാരുടെ സംഘം പുറപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വിമതരില്‍ നിന്ന് ഭരണം പിടിക്കാന്‍ ഔദ്യോഗിക പാനല്‍ മത്സര രംഗത്തുണ്ട്. സിപിഐഎം പിന്തുണയോടെയാണ് വിമത കോണ്‍ഗ്രസ് വിഭാഗം മത്സരിക്കുന്നത്. … Continue reading ചേവായൂര്‍ സഹകരണ ബാങ്ക് വോട്ടെടുപ്പിനിടെ ആക്രമണം; വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed