ചെട്ടികുളങ്ങര കുംഭ ഭരണി; 2 താലൂക്കുകൾക്ക് നാളെ പ്രാദേശിക അവധി
ആലപ്പുഴ: പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവം നാളെ നടക്കും. ഭരണിയുടെ പശ്ചാത്തലത്തിൽ 2 താലൂക്കുകൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾക്കാണ് അവധി. അതേസമയം ചെട്ടികുളങ്ങരയിൽ കെട്ടുകാഴ്ച്ചകളുടെ മിനുക്കുപണികൾ അവസാന ഘട്ടത്തിലാണ്. 13 ദിവസം നീണ്ടു നിൽക്കുന്ന 13 കരക്കാരുടെ ഉത്സവമാണ് അരങ്ങേറുന്നത്. പൂര്‍ണമായും തടിയിൽ നിര്‍മ്മിച്ച 92 അടി വരെ ഉയരമുളളവയാണ് ചെട്ടികുളങ്ങരയിൽ കെട്ടുകാഴ്ചകൾ. കുഭഭരണി നാളിൽ കാഴ്ച കണ്ടത്തിൽ കെട്ടുകാഴ്ചകൾ നിരക്കും.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed