പുഴയുടെ തീരം കേന്ദ്രീകരിച്ച് ചാരായം വാറ്റി, വിവിധ ഭാഗങ്ങളിൽ രഹസ്യമായി വിറ്റു; യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണയിൽ വ്യാജ വാറ്റുമായി യുവാവ് എക്സൈസ് പിടിയിലായി. പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.യൂനുസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 30 ലിറ്റർ വാറ്റ് ചാരായവുമായി ഏലംകുളം സ്വദേശിയായ ഹരിഹരൻ.പിയെ (25) അറസ്റ്റ് ചെയ്തു. ഏലംകുളം മാട്ടായ വള്ളോത്തുകടവ് പുഴയുടെ തീരം കേന്ദ്രീകരിച്ച് ചാരായം വാറ്റി വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തി വരികയായിരുന്നു പ്രതിയെന്ന് എക്സൈസ് സംഘം പറയുന്നു. ബൈക്കിൽ കുപ്പികൾ ഒളിപ്പിച്ച് ആളില്ലാത്ത സ്ഥലങ്ങളിൽ വെച്ചായിരുന്നു യുവാവിൻറെ ചാരായ വിൽപ്പന. ചാരായം കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് … Continue reading പുഴയുടെ തീരം കേന്ദ്രീകരിച്ച് ചാരായം വാറ്റി, വിവിധ ഭാഗങ്ങളിൽ രഹസ്യമായി വിറ്റു; യുവാവ് അറസ്റ്റിൽ