ബംഗളൂരു: ചന്ദ്രയാന്‍ 3 ദൗത്യത്തെ പരിഹസിച്ചെന്നാരോപിച്ച് നടന്‍ പ്രകാശ് രാജിനെതിരെ കേസ്. ഹൈന്ദവ സംഘടന നേതാക്കളുടെ പരാതിയില്‍ കര്‍ണാടകയിലെ ബഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി പൊലീസാണ് കേസെടുത്തത്.
ഒരാള്‍ ലുങ്കിയുടുത്ത ഒരാള്‍ ചായ മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുന്ന ചിത്രമായിരുന്നു ഇത്. ചന്ദ്രനില്‍ നിന്ന് വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ആദ്യ ചിത്രം ഇതാണ് പരിഹാസമായിരുന്നു അദ്ദേഹത്തില്‍ നിന്നുണ്ടായത്. ചായയടിക്കുന്നയാളിനെയും ചന്ദ്രയാനെയും, ചേര്‍ത്തുള്ള ഈ പരിഹാസമാണ് കേസിന് കാരണമായിരിക്കുന്നത്.
പ്രകാശ് രാജിന്റെ പരിഹാസം നിറഞ്ഞ പോസ്റ്റിന് പിന്നാലെ ഹിന്ദു സംഘടനകളാണ് അദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. ബാഗല്‍ക്കോട്ട് ജില്ലയിലെ ബാനഹട്ടി പോലീസ് സ്റ്റേഷനിലാണ് പ്രകാശ് രാജിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. നടനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. അതേസമയം പ്രകാശ് രാജിന്റെ ട്വീറ്റിനെതിരെ കഴിഞ്ഞ ദിവസം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
തീര്‍ത്തും അപലപനീയമായ പോസ്റ്റാണിതെന്നായിരുന്നു വിമര്‍ശനം. രാജ്യത്തിന്റെ അഭിമാനമായിട്ടാണ് ചന്ദ്രയാന്‍ മൂന്നിനെ കാണുന്നതെന്നായിരുന്നു കമന്റുകള്‍. നിങ്ങള്‍ ഒരു കാര്യത്തെ വെറുക്കാന്‍ തുടങ്ങിയാല്‍, പതിയെ നിങ്ങള്‍ എല്ലാത്തിനെയും വെറുക്കാന്‍ തുടങ്ങും. പതിയെ വ്യക്തി, പ്രത്യയശാസ്ത്രം, ദേശീയ നേട്ടം എന്നിവ തമ്മിലുള്ള വ്യത്യാസം മറന്നുപോകും. കഴിവുള്ള ഒരു നടന്‍ ഇത്തരത്തില്‍ പെരുമാറുന്നത് സങ്കടകരമാണെന്നും കൊമേഡിയന്‍ അപൂര്‍വ ഗുപ്ത ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രകാശ് രാജ് രംഗത്തെത്തി. വിദ്വേഷത്തിന് വിദ്വേഷം മാത്രമേ കാണാന്‍ സാധിക്കൂ. താന്‍ ആംസ്ട്രോങ്ങിന്റെ കാലം മുതലുള്ള ഒരു തമാശയെ കുറിച്ചാണ് പറഞ്ഞത്. കേരളത്തിലെ ചായക്കടക്കാരെ കുറിച്ചുള്ളതാണ് അത്. നിങ്ങള്‍ക്ക് ഈ തമാശ മനസ്സിലായില്ലെങ്കില്‍, നിങ്ങള്‍ തന്നെ തമാശയായി മാറുമെന്നും പ്രകാശ് രാജ് പറഞ്ഞു.