സെൻട്രൽ സ്‌കൂൾ സ്‌പോർട്സ് മീറ്റ് 2024; എറണാകുളത്തിന് ഓവറോൾ കിരീടം

കൊച്ചി: നാലാമത് സെൻട്രൽ സ്കൂൾ കായികമേളയിൽ എറണാകുളം ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. കോഴിക്കോട് രണ്ടും തൃശൂർ മൂന്നും സ്ഥാനങ്ങൾ നേടി. സ്‌കൂളുകളിൽ വാഴക്കുളം കാർമ്മൽ പബ്ളിക് സ്കൂൾ ഒന്നും കടയിരിപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി രണ്ടും കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ളിക് സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. എറണാകുളം 375 പോയിന്റുമായാണ് ഓവറോൾ കിരീടം നേടിയത്. 21 സ്വർണം, 19 വെള്ളി, 15 വെങ്കലം ഉൾപ്പെടെ 55 മെഡലുകൾ എറണാകുളം നേടി. അഞ്ചു സ്വർണം, 7 വെള്ളി, 7 വെങ്കലം എന്നിവയുമായി കോഴിക്കോട് 136 പോയിന്റ് കരസ്ഥമാക്കി. അഞ്ചുവീതം സ്വർണം, വെള്ളി, 10 വെങ്കലം എന്നിവുമായി തൃശൂർ 128 പോയിന്റ് സ്വന്തമാക്കി. സമാപനച്ചടങ്ങിൽ കോസ്റ്റ് ഗാർഡ് ഡി.ഐ.ജി എൻ. രവി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. കായികമേള സംഘാടക സമിതി ജനറൽ കൺവീനറും നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറലുമായ ഡോ. ഇന്ദിര രാജൻ, കൗൺസിൽ സംസ്ഥാന ജനറൽ … Continue reading സെൻട്രൽ സ്‌കൂൾ സ്‌പോർട്സ് മീറ്റ് 2024; എറണാകുളത്തിന് ഓവറോൾ കിരീടം