2019-ലെ പൊതുതിരഞ്ഞെടുപ്പിൽ പക്ഷപാതപരമായി പെരുമാറി! ജാർഖണ്ഡ് പൊലീസ് മേധാവിയെ മാറ്റാൻ കേന്ദ്ര ഇലക്‌ഷൻ കമ്മിഷന്റെ നിർദ്ദേശം

ന്യൂഡൽഹി: ജാർഖണ്ഡ് പൊലീസ് മേധാവിയെ മാറ്റാൻ കേന്ദ്ര ഇലക്‌ഷൻ കമ്മിഷന്റെ നിർദ്ദേശം. സംസ്ഥാന ഡി.ജി.പി.യുടെ ചുമതല വഹിക്കുന്ന അനുരാഗ് ഗുപ്തയെ മാറ്റണമെന്നാണ് കേന്ദ്ര ഇലക്‌ഷൻ കമ്മിഷൻ സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അനുരാ​ഗ് ​ഗുപ്തയെ തത്‌സ്ഥാനത്തുനിന്ന് അടിയന്തരമായി മാറ്റി പോലീസ് സേനയുടെ ഉന്നതനിരയിലെ എറ്റവും മുതിർന്ന ഉദ്യോഗസ്ഥന് പകരം ചുമതല നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു. നേരത്തേ അനുരാഗ് ഗുപ്തയെ തിരഞ്ഞെടുപ്പ് കമ്മിഷൻ എ.ഡി.ജി.പി. പദവിയിൽനിന്ന് മാറ്റിയിരുന്നു. 2019-ലെ പൊതുതിരഞ്ഞെടുപ്പ് ഘട്ടത്തിൽ പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണത്തെത്തുടർന്നായിരുന്നു അന്ന് നടപടിയെടുത്തത്. Central Election … Continue reading 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ പക്ഷപാതപരമായി പെരുമാറി! ജാർഖണ്ഡ് പൊലീസ് മേധാവിയെ മാറ്റാൻ കേന്ദ്ര ഇലക്‌ഷൻ കമ്മിഷന്റെ നിർദ്ദേശം