വ്യാജ ബോംബ് ഭീഷണി; കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കരുത്, സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് വിമാന സർവിസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണികൾ fake bomb threats തുടരുന്നതിനിടെ സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്രം. വ്യാജ ഭീഷണി സന്ദേശങ്ങള്‍ അയക്കുന്ന അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുന്നതായി കണക്കാക്കുമെന്നുമാണ് മുന്നറിയിപ്പ്. ഐ.ടി മന്ത്രാലയമാണ് സമൂഹ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. വ്യാജ ബോംബ് ഭീഷണിയുൾപ്പെടെ കാര്യങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കപ്പെടാതിരിക്കാൻ ജാഗരൂകരാകണം. പങ്കുവെക്കാനുള്ള സൗകര്യം കൂടുതലായതുകൊണ്ടുതന്നെ ഇത്തരം ഭീഷണികൾ കൂടുതൽ ആളുകളിലേക്കെത്തുകയും വലിയ ഭീതിക്ക് കാരണമാവുകയും ചെയ്യുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. വിമാന സർവിസുകളുടെ … Continue reading വ്യാജ ബോംബ് ഭീഷണി; കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കരുത്, സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്രം