നൂലുകെട്ട് മുതല്‍ വളക്കാപ്പ് വരെ എല്ലാം ഇന്നത്തെ കാലത്ത് ആഘോഷമാണ്. ജീവിതത്തിലെ ഏത് പ്രധാന ചുവടുവയ്പ്പും ഫോട്ടോഷൂട്ടുമായാണ് നാമിന്ന് കൊണ്ടാടുന്നത്. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ചറപറാ പോസ്റ്റ് ചെയ്യാനും ഇഷ്ടപ്പെടുന്നവരുണ്ട്. ഇത്തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്നത്. ജസ്റ്റ് മാരീഡ് എന്നൊക്കെ പറയുന്നത് പോലെ ജസ്റ്റ് ഡിവോഴ്സ്ഡ് ഫോട്ടോഷൂട്ട് നടത്തിയ യുവതിയാണ് സമൂഹമാദ്ധ്യമങ്ങളിലെ താരം.. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഡിവോഴ്സ് സെലിബ്രേഷന്‍ ഫോട്ടോഷൂട്ട് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. […]
കോഴിക്കോട്: അവിസ്മരണീയമായ കഥാപാത്രങ്ങള്‍ ബാക്കിയാക്കി മലയാളസിനിമയിലെ കോഴിക്കോടിന്റെ മുഖം മാമുക്കോയ യാത്രയായി. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ രാവിലെ പത്തിനായിരുന്നു കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍ നടന്നത്. ഒന്‍പത് മണിവരെ വീട്ടില്‍ പൊതുദര്‍ശനമുണ്ടായിരുന്നു. ശേഷം അരക്കിണര്‍ മുജാഹിദ് പള്ളിയിലും തുടര്‍ന്ന് കണ്ണമ്പറമ്പ് പള്ളിയിലും മയ്യത്ത് നമസ്‌കാരം. തുടര്‍ന്നായിരുന്നു കബറടക്കം. താര സംഘടനയായ അമ്മയ്ക്ക് വേണ്ടി ഇടവേള ബാബു മാമുക്കോയയുടെ വീട്ടില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. നടന്‍ ജോജു ജോര്‍ജ്, ഇര്‍ഷാദ്, നിര്‍മാതാവ് ആര്യാടന്‍ ഷൗക്കത്ത്, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ […]
മാമു തൊണ്ടിക്കാട്ടില്‍ എന്ന മരപ്പണിക്കാരനായ കോഴിക്കോടുകാരന്‍ നാടക വേദികളില്‍ നിന്നാണ് മലയാള സിനിമയിലേക്ക് വരുകയും തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തത്. മലബാറിന്റെ സംസാര ശൈലിയും ലാളിത്യവും എല്ലാം ചേര്‍ന്ന മാമുക്കോയയുടെ പല വേഷങ്ങളും എന്നും മലയാളികള്‍ മനസില്‍ സൂക്ഷിക്കുന്നതാണ്. ഇത്തരത്തില്‍ മലയാളി ഒരിക്കലും മറക്കാത്ത മാമുക്കോയയുടെ പത്ത് പകര്‍ന്നാട്ടങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്. കണ്‍കെട്ട് 1991 ല്‍ ഇറങ്ങിയ കണ്‍കെട്ട് എന്ന ചിത്രത്തിലെ കീലേരി അച്ചു എന്ന കഥാപാത്രം വളരെ ചെറിയൊരു കഥാപാത്രമാണ്. ഒരു നാടന്‍ […]
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന ‘ഏജന്റ്’ സിനിമയുടെ മലയാളം ട്രെയിലര്‍ റിലീസ് ചെയ്തു. തെലുങ്കിനൊപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ തെലുങ്ക് ട്രെയിലറില്‍ മമ്മൂട്ടിയുടെ ശബ്ദം പൂര്‍ണമായി ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല. ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ട്രെയിലര്‍ റിലീസ് ആകുകയും പകരം മറ്റൊരാള്‍ ഡബ്ബ് ചെയ്യുകയുമായിരുന്നു. ഇപ്പോള്‍ ഡബ്ബിങ് പൂര്‍ത്തിയായി കഴിഞ്ഞു. തെലുങ്കിലും മമ്മൂട്ടി തന്നെയാണ് തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നത്. മമ്മൂട്ടി റോ ചീഫ് കേണല്‍ മേജര്‍ മഹാദേവനായും […]
സിനിമയില്‍ അഭിനയിക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെടുന്ന താരങ്ങളെ ഒഴിവാക്കുമെന്ന് നിര്‍മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ ജി. സുരേഷ് കുമാര്‍. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അഭിനേതാക്കള്‍ പ്രതിഫലം ചോദിക്കുന്നതെന്നും അങ്ങനെ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളെയോ മറ്റന്നാളോ ഉണ്ടാകുമെന്നും സുരേഷ് പറഞ്ഞു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെയായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. ”അഭിനേതാക്കളുടെ കോസ്റ്റ് വല്ലാണ്ട് കൂടി പോകുകയാണ്. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അവര്‍ ചോദിക്കുന്ന […]
ഹൈദരാബാദ്: പ്രമുഖ തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങളില്‍ അണുബാധയുണ്ടായതിനാല്‍ ഇവയുടെ പ്രവര്‍ത്തനം തകരാറിലായി. 71കാരനായ താരം മൂന്നു ദിവസമായി ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. ശരപഞ്ചരം, ധന്യ, ഡെയ്‌സി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അദ്ദേഹം വിവിധ ഭാഷകളിലായി 200ല്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ഏപ്രില്‍ 20നാണ് ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ […]
കന്നഡയിലെ ജനപ്രിയ ടെലിവിഷന്‍ താരം സമ്പത്ത് ജെ റാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ നേലമംഗലയില്‍ ശനിയാഴ്ചയാണ് സംഭവം. അഭിനയത്തില്‍ അവസരങ്ങള്‍ കുറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസ് നിഗമനം. സമ്പത്തിന്റെ മരണവിവരം സുഹൃത്തും നടനുമായ രാജേഷ് ധ്രുവ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ ഒരു വീഡിയോയും രാജേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈയിടെ രാജേഷ് സംവിധാനം ചെയ്ത ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ എന്ന ചിത്രത്തില്‍ സമ്പത്ത് വേഷമിട്ടിരുന്നു. അഗ്‌നിസാക്ഷിയാണ് സമ്പത്തിനെ ശ്രദ്ധേയനാക്കിയ ടെലിവിഷന്‍ പരമ്പര. […]
തന്റെ ആരോഗ്യനില സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് അമിതാഭ് ബച്ചന്റെ ചെറുമകളും ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളുമായ ആരാധ്യ ബച്ചന്‍ നല്‍കിയ പരാതിയില്‍ നടപടിയുമായി കോടതി. ആരാധ്യ ബച്ചന് എതിരായ വ്യാജ ഉള്ളടക്കം അടങ്ങിയ വിഡിയോകള്‍ പ്രസിദ്ധീകരിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി. ആരാധ്യ ബച്ചന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഒന്‍പത് യൂ ട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ച വിഡിയോകള്‍ അടിയന്തരമായി നീക്കംചെയ്യാനും ഹൈക്കോടതി നിര്‍ദേശിച്ചു. പതിനൊന്നുകാരിയായ ആരാധ്യയുടെ ഹര്‍ജി പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി സി. ഹരിശങ്കറിന്റെ ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത […]
ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച സിനിമയാണ് ഷാറുഖ് ഖാന്റെ ‘പഠാന്’. ആഗോള തലത്തില്‍ 1050 കോടി രൂപയാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന് ലഭിച്ച ലാഭ വിവര കണക്കുകള്‍ പുറത്തുവിട്ട് ബോളിവുഡ് മാധ്യമങ്ങള്‍. 270 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ് എന്നാണ് ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട്. റിലീസ് ദിനത്തില്‍ 57 കോടി കളക്ട് ചെയ്ത ചിത്രം, കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് കലക്ഷന്‍ 657.85 കോടിയും നെറ്റ് കളക്ഷന്‍ 543.22 കോടിയുമാണ്. വിദേശത്തുനിന്ന് 392.55 കോടി ഗ്രോസും. […]
ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, മോഹന്‍കുമാര്‍ ഫാന്‍സ്, ഇന്നലെ വരെ എന്നീ സിനിമകള്‍ക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ബിജു മേനോന്‍ – ആസിഫ് അലി ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ്, ലണ്ടന്‍ സ്റ്റുഡിയോസ് എന്നീ പ്രൊഡക്ഷന്‍ കമ്പനികള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇന്ന് തലശ്ശേരി ശ്രീ ആണ്ടല്ലൂര്‍ കാവ് ക്ഷേത്രത്തില്‍ വെച്ച് നിര്‍വ്വഹിക്കപ്പെട്ടു. അനുരാഗ കരിക്കിന്‍ വെള്ളം, വെള്ളി മൂങ്ങ […]
© Copyright News4media 2024. Designed and Developed by Horizon Digital