അങ്കമാലിയിലെ പ്രധാനമന്ത്രിയെന്ന് പറഞ്ഞ പോലെ മലയാളിയുടെ ദേശീയ ഭക്ഷണമാണല്ലോ പൊറോട്ടയും ബീഫും! നല്ല ചൂടുള്ള മൊരിഞ്ഞ പൊറോട്ടയും ബീഫും ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടാകില്ല. എന്നാല്‍ പൊറോട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥമുണ്ട്. അത് ചായയാണ്. ഈ കോംബോ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ദഹനപ്രശ്‌നമുണ്ടാക്കുമെന്നതാണ് ഒന്നാമത്തെ കാര്യം. പൊറോട്ടയിലെ എണ്ണമയം ദഹനപ്രക്രിയ മന്ദഗതിയിലാക്കുകയും ദാഹം തോന്നിപ്പിക്കുകയും ചെയ്യും. ജോലി ചെയ്യുന്നവരായാലും പഠിക്കുന്നവരായാലും ഈ അവസ്ഥ മോശകരമാണ്. ഇതിനോടൊപ്പം ചായ കൂടി കുടിച്ചാല്‍ അതിലെ കഫീന്‍ […]
മാറിവരുന്ന ട്രെൻഡുകൾക്ക് പിന്നാലെ പായാനുള്ള തത്രപ്പാടിലാണ് യുവത്വം. ദിനം പ്രതി പല തരത്തിലുള്ള ട്രെൻഡുകൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ അടുത്തിടെ വൈറലായ ഒന്നാണ് ഐ ടാറ്റൂയിങ്. എന്നാൽ ഇപ്പോഴിതാ ഐ ടാറ്റൂയിങിന് മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് ആരോഗ്യ വിദഗ്ധർ. കണ്ണിന്റെ രൂപം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അടുത്തിടെ വികസിപ്പിച്ചെടുത്ത ചികിത്സാ രീതിയാണ് കെരാറ്റോപിഗ്മെന്റേഷന്‍ എന്നറിയപ്പെടുന്ന ഐ ടാറ്റൂയിങ്. അണുബാധ, രോഗം, മുറിവ്, ഐറിസ് കൃത്യമായി രൂപപ്പെടാത്ത, കണ്ണുകളിലെ അംഗവൈകല്യമായ അനിറിഡിയ രോഗം തുടങ്ങിയ കാരണങ്ങളാല്‍ കണ്ണിന്റെ സുതാര്യമായ […]
‘സാരി കാൻസർ ‘എന്ന് കേട്ടിട്ടുണ്ടോ? യഥാർത്ഥത്തിൽ എന്താണ് സാരി ക്യാൻസർ? പേര് സൂചിപ്പിക്കുന്നതുപോലെ സാരി ധരിച്ചതുകൊണ്ട് ഉണ്ടാകുന്ന അർബുദമാണോ ഇത്. എന്നാൽ കേട്ടോളു, അരയ്ക്കു ചുറ്റും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെയാണ് സാരി ക്യാൻസർ എന്നതുകൊണ്ട് വിശേഷിപ്പിക്കപ്പെടുന്നത്. സ്ക്വാമസ് സെൽ കാർസിനോമ (എസ്‌സിസി) യെയാണ് സാരി കാൻസർ എന്ന് അറിയപ്പെടുന്നത്. അതായത് തുടർച്ചയായി ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ വീക്കമുണ്ടാകുകയും പിന്നീടത് ഗുരുതരമാകുകയും ചെയ്യുന്ന അവസ്ഥയാണിത്. സാരിയോ മുണ്ടോ മുറുക്കി ഉടുക്കുമ്പോഴും ജീൻസ് പതിവായി ധരിക്കുമ്പോഴും ഈ […]
അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരിച്ചതിനെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങളാണ് ദിവസവും പരക്കുന്നത്. അതിൽ ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ട ഒന്നാണ് സാത്താൻ സേവ. മരിച്ച ആളുകൾ ബ്ലാക്ക് മാജിക്കിനും സാത്താൻ സേവയ്ക്കും അടിമകളായിരുന്നു എന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേരളത്തിൽ കുറെ നാളുകളായി രഹസ്യവും പരസ്യവുമായി നടന്നുവരുന്ന ഒന്നാണ് ബ്ലാക്ക് മാജിക് എന്ന പേരിലറിയപ്പെടുന്ന സാത്താൻ സേവ. കറുത്ത കുർബാന എന്ന ആചാരമാണ് പ്രധാനമായും ഇവരുടെ ആചാരങ്ങളിൽ ഒന്ന്. കറുത്ത കുര്‍ബ്ബാന എന്ന പേരില്‍ അറിയപ്പെടുന്ന സാത്താന്‍ ആരാധനയെക്കുറിച്ച് ഏറെ […]
വിദേശത്ത് ബിസിനസ് മീറ്ററിംഗിനായി വിളിച്ചു വരുത്തിയ ശേഷം യുവാവ് തന്നെ ബലാൽസംഗം ചെയ്‌തെന്ന പരാതിയുമായി യുവ സംരംഭകയായ യുവതി. കൊച്ചി സ്വദേശിയായ യുവതിയാണ് നാദാപുരം സ്വദേശിയായ അഹമ്മദ് അബ്ദുളള എന്നയാൾ തന്നെ പീഡിപ്പിച്ചതായി പരാതി നൽകിയത്. യുവതിയുടെ കുടുംബസുഹൃത്തും വ്യവസായിയുമാണ് യുവാവ്. ഫെബ്രുവരി നാലിനായിരുന്നു സംഭവം. ദുബായിൽ സ്ഥിര താമസമാക്കിയ യുവതിയെ പുതിയ സംരംഭത്തിന്‍റെ ചർച്ചക്കെന്ന പേരിൽ താമസ സ്ഥലത്തേക്ക് ഇയാൾ വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ തന്നെ മണിക്കൂറുകളോളം കെട്ടിയിട്ട് ബലാൽസംഗം ചെയ്തെന്നു യുവതി നൽകിയ പരാതിയിൽ പറയുന്നു. […]
ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു. രാജിയുടെ കാരണം വ്യക്തമല്ല. അരുണ്‍ ഗോയലിന്റെ രാജി പ്രസിഡന്റ് ദ്രൗപതി മുർമു സ്വീകരിച്ചു. 2027 വരെ കാലാവധി ഉണ്ടായിരുന്ന അരുൺ ഗോയിലിന്റെ രാജിയോടെ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമായി. 1985 ബാച്ചിലെ പഞ്ചാബ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിനെ വിരമിച്ച ഉടനെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് അന്ന് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. […]
ജപ്പാനിൽ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞർ അവിശ്വസനീയമായ, സസ്യങ്ങൾ പരസ്പരം “സംസാരിക്കുന്ന” തത്സമയ ദൃശ്യങ്ങൾ പകർത്തിയതായി റിപ്പോർട്ട്. സയൻസ് അലേർട്ട് പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് , സസ്യങ്ങൾ വായുവിലൂടെയുള്ള സംയുക്തങ്ങളുടെ നേർത്ത മൂടൽമഞ്ഞിനാൽ ചുറ്റപ്പെട്ടിരിക്കുന്നതായും ഇത് ഇവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താൻ സഹായിക്കുന്നതായും കണ്ടെത്തി. ഈ സംയുക്തങ്ങൾ അടുത്തുള്ള സസ്യങ്ങൾക്ക് അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ജാപ്പനീസ് ശാസ്ത്രജ്ഞർ റെക്കോർഡുചെയ്‌ത വീഡിയോയിൽ സസ്യങ്ങൾ ഈ ഏരിയൽ അലാറങ്ങൾ സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സൈതാമ യൂണിവേഴ്‌സിറ്റിയിലെ മോളിക്യുലാർ ബയോളജിസ്റ്റ് […]
നിത്യജീവിതത്തില്‍ പലവിധ ആരോഗ്യപ്രശ്ങ്ങളും അസുഖങ്ങളും അനുഭവിക്കുന്നവരാണ് മിക്ക ആളുകളും. അവയ്‌ക്കെല്ലാം കാരണങ്ങളും പലതാണ്. മാറിവരുന്ന കാലാവസ്ഥയും രോഗങ്ങൾക്ക് കാരണമാകാറുണ്ട്. അത്തരത്തിൽ മഞ്ഞുകാലത്ത് നാം അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് തലവേദന. മഞ്ഞുകാലത്തെ തലവേദനയുടെ കാരണങ്ങൾ എന്തെന്ന് നോക്കാം. വരണ്ട വായു മഞ്ഞുകാലത്ത് അന്തരീക്ഷ താപനില താഴുകയും വായു വല്ലാതെ വരണ്ടിരിക്കുകയും ചെയ്യും. ഇത് ചർമം, മുടി എല്ലാം വരണ്ടത് ആവാൻ കാരണമാകുന്നു. ഇതുപോലെ നാം ഏറെ നേരം തുടരുന്ന അന്തരീക്ഷം വല്ലാതെ വരണ്ടതായാൽ പ്രത്യേകിച്ച് ഹീറ്ററുപയോഗിക്കുമ്പോള്‍, അങ്ങനെയുണ്ടാകുന്ന ‘ഡീഹൈഡ്രേഷൻ’ […]
‘റോബോട്ട് സർജൻ’ എന്ന വാക്ക് കേൾക്കുമ്പോൾ, സങ്കീർണ്ണമായ ഒരു യന്ത്രസംവിധാനം ഒരു രോഗിക്ക് ശസ്ത്രക്രിയ നടത്തുന്നതായ ചിത്രമാകും മനസ്സിൽ വരിക. എന്നാൽ, ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി വൈസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കലി-ഇൻസ്‌പൈർഡ് എഞ്ചിനീയറിംഗിലെ ഗവേഷകർ അതിലും അപ്പുറമാണ് ചിന്തിക്കുന്നത്. മനുഷ്യകോശങ്ങളെ തന്നെ ചെറിയ റോബോട്ടുകളാക്കി മാറ്റി, അത് മറ്റു കോശങ്ങളുടെ അസുഖങ്ങളെ ചികിൽസിച്ചു ഭേദമാക്കുന്നതായി അവർ കണ്ടെത്തി. ഈ ചെറിയ റോബോട്ടുകളെ ‘ആന്ത്രോബോട്ടുകൾ’ എന്നാണ് വിളിക്കുന്നത്. ഈ ആന്ത്രോബോട്ടുകളെ നിർമ്മിക്കാൻ, മനുഷ്യശ്വാസനാളത്തിന്റെ പാളിയിൽ കാണപ്പെടുന്ന കോശങ്ങളെയാണ് ഗവേഷകർ തിരഞ്ഞെടുത്തത്. […]
കൂർക്കംവലിക്കുമോ എന്ന പേടി കാരണം ഉറങ്ങാൻ മടിക്കുന്നവരാണ് ഭൂരിഭാഗം പേരും. അത് പലർക്കുമുള്ള ശീലമാണ് , ഇതിനു കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ.പല കാരണങ്ങൾ കൊണ്ടും കൂർക്കംവലി ഉണ്ടാകാം. അമിത വണ്ണമുള്ളവർക്ക് കൂർക്കംവലി കൂടുതലുണ്ടാകാം. അക്കൂട്ടർ ഇത് കുറയ്ക്കണമെങ്കിൽ കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറക്കണം എങ്കിലേ കൂർക്കം വലിക്ക് ആശ്വാസം ലഭിക്കും.മൂക്കടപ്പും ജലദോഷവും ഉള്ളവരിലും കൂർക്കംവലി കാണാറുണ്ട്. ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളപ്പോൾ സ്വാഭാവികമായും ശ്വാസേച്ഛാസത്തിന് തടസ്സം നേരിടാം. അതിനാൽ ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് കൃത്യമായി ചികിത്സ […]
© Copyright News4media 2024. Designed and Developed by Horizon Digital