ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു വെടിവെപ്പിനേയും സ്ഫോടനങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ള i7, 7സീരീസ് കാറുകള്‍ പുറത്തിറക്കി. ഇതില്‍ i7 ബിഎംഡബ്ല്യു പുറത്തിറക്കുന്ന ആദ്യത്തെ അതീവ സുരക്ഷാ വൈദ്യുതി കാറാണ്. രണ്ടു കാറുകളിലും വിആര്‍ 9 ബാലിസ്റ്റിക് പ്രൊട്ടക്ഷനാണ് ബിഎംഡബ്ല്യു നല്‍കിയിരിക്കുന്നത്. ഡ്രോണ്‍ വഴിയുള്ള ആക്രമണങ്ങളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കാറുകളാണിത്. പ്രത്യേകം സുരക്ഷ ആവശ്യമുള്ള രാഷ്ട്ര തലവന്‍മാരെയും മറ്റും ലക്ഷ്യം വച്ചാണ് ബിഎംഡബ്ല്യു ഈ ആഡംബര സുരക്ഷാ വാഹനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. മിഷെലിന്‍ പാക്സ് റണ്‍ ഫ്ളാറ്റ് […]
ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് എന്നും വലിയ സ്വീകാര്യതയാണുള്ളത്. ഉയര്‍ന്ന ഇന്ധനക്ഷമതയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിലേറെ ഡീസല്‍ മോഡലുകളും വിവിധ നിര്‍മാതാക്കള്‍ ഇവിടെ നിര്‍മിച്ചു നല്‍കുന്നുണ്ട്. ഹാച്ച്ബാക്കുകളില്‍ നിന്നു സെഡാന്‍ മോഡലുകളില്‍ നിന്നുമെല്ലാം ഡീസല്‍ വകഭേദങ്ങള്‍ പതിയെ അപ്രത്യക്ഷമാകുന്നുമുണ്ട്. എങ്കിലും ഡീസല്‍ എസ്യുവികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇന്നും ആവശ്യക്കാരുമുണ്ട്. നിലവില്‍ ഇന്ത്യന്‍ നിരത്തിലെ ഏറ്റവും മികച്ച ശരാശരി ഇന്ധനക്ഷമത നല്‍കുന്ന ഡീസല്‍ എസ്യുവികളെ പരിചയപ്പെടാം. ഹ്യുണ്ടായ് വെന്യു ഇന്ത്യയിലെ ഏറ്റവും മികച്ച […]
മഹീന്ദ്രയുടെ ലൈഫ് സ്‌റ്റൈല്‍ എസ്.യു.വി ഥാറിന് ആരാധകര്‍ ഏറെയാണ്. പ്രായഭേദമന്യേ ഈ വാഹനം സ്വന്തമാക്കാനുള്ള മത്സരം ഇപ്പോഴും തുടരുകയാണ്. എസ്.യു.വി ഥാര്‍ ആരാധകരെ തേടി ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത. ഥാര്‍ കുടുംബത്തില്‍ നിന്നും പുതിയൊരു അതിഥി എത്തുന്നു. ഇത്തവണ ഥാറിന്റെ ഇലക്ട്രിക് മോഡലായിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 15-ന് ദക്ഷിണാഫ്രിക്കയില്‍ വെച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നടത്തുന്ന ആഗോള ഈവന്റിലാണ് ഈ വാഹനം പ്രദര്‍ശനത്തിനെത്തുക. എന്നാല്‍ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഈ വാഹനത്തിന് പുറമെ, മഹീന്ദ്ര […]
വോള്‍വോ കാര്‍ ഇന്ത്യയുടെ ആഡംബര ഇലക്ട്രിക് വാഹനമായ XC40 റീചാര്‍ജ്ജിന് ആഡംബര ഇവി വിഭാഗത്തിലെ വിപണി വിഹിതത്തിന്റെ 25 ശതമാനവും പിടിച്ചെടുക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട്. സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ തങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് എസ്യുവിയായ XC40 റീചാര്‍ജ്ജിനെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വോള്‍വോ XC40 റീചാര്‍ജ് ഇന്ത്യന്‍ വിപണിയില്‍ പൂര്‍ണ്ണമായി ലോഡുചെയ്ത ഒരു വേരിയന്റിലാണ് വില്‍ക്കുന്നത്. ഇത് P8 AWD ആണ്. ഇതിന് 56.90 ലക്ഷം രൂപയാണ് എക്സ് ഷോറൂം […]
ഓണാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്. ഐ.സി.ഇ, ഇലക്ട്രിക് അടക്കമുള്ള വാഹനങ്ങള്‍ക്ക് 80000 രൂപ വരെ ഇളവുകളാണ് ടാറ്റ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഓണം ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന ഡെലിവറി ഉറപ്പുനല്‍കുന്നതിനൊപ്പം സ്‌ക്രാച് ആന്‍ഡ് വിന്നിലൂടെ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. പി.എസ്.യുകളും സ്വകാര്യ, പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളുമായും കൈകോര്‍ത്തുകൊണ്ട് 100 ശതമാനം ഓണ്‍ റോഡ് ഫണ്ടിങ് ഇഎംഐ ഓഫറുകളും ടാറ്റ നല്‍കുന്നുണ്ട്. ടിയാഗോയ്ക്കും ടിഗോറിനും 50000 രൂപ വരെയും ടിഗോര്‍ ഇലക്ട്രിക്കിന് 80000 രൂപ വരെയുമുള്ള […]
ഇന്ത്യന്‍ സേനയില്‍ നിന്നും 800 കോടിയുടെ വാഹന കരാര്‍ സ്വന്തമാക്കി അശോക് ലെയ്ലന്‍ഡ് ലിമിറ്റഡ്(എ.എല്‍.എല്‍). ഫീല്‍ഡ് ആര്‍ട്ടിലറി ട്രാക്ടേഴ്സ്(FAT4x4), ഗണ്‍ ടോവിങ് വെഹിക്കിള്‍സ്(GTV6x6) എന്നിവയടക്കമുള്ള വാഹനങ്ങള്‍ സൈന്യത്തിന് അശോക് ലെയ്ലന്‍ഡ് നിര്‍മിച്ചു നല്‍കും. വരുന്ന 12 മാസത്തിനുള്ളില്‍ സൈന്യത്തിന് കരാര്‍ പ്രകാരമുള്ള വാഹനങ്ങള്‍ കൈമാറുമെന്നും അശോക് ലെയ്ലന്‍ഡ് അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സേനയുടെ വാഹന കരാര്‍ നേടുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. പ്രതിരോധ വാഹന വില്‍പന ഞങ്ങളുടെ വളര്‍ച്ചയില്‍ വളരെ നിര്‍ണായകമാണ്. ഈയൊരു കരാര്‍ നേടാനായത് പ്രതിരോധ വാഹന നിര്‍മാണത്തില്‍ […]
ഇന്ത്യന്‍ വാഹന വിപണിയിലെ സെഗ്മെന്റ് ജേതാവാണ് മഹീന്ദ്ര XUV700. രണ്ടുവര്‍ഷം മുമ്പ് 2021 ഓഗസ്റ്റില്‍ ലോഞ്ച് ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം യൂണിറ്റ് എന്ന ശ്രദ്ധേയമായ വില്‍പ്പന നാഴികക്കല്ല് ഈ വാഹനം കൈവരിച്ചു. ഇത്തരത്തില്‍ ഒരു നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന മഹീന്ദ്ര എസ്യുവി ആണിത്. വില്‍പ്പന കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, മഹീന്ദ്ര ഒരു മിഡ്-സ്‌പെക്ക് വേരിയന്റും മൂന്ന് ഉയര്‍ന്ന ട്രിമ്മുകളും ഉള്‍പ്പെടെ അഞ്ച് പുതിയ വേരിയന്റുകളോടെ XUV700 മോഡല്‍ ലൈനപ്പ് വികസിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഈ വിപുലീകരണത്തിന്റെ […]
അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാം അവതരിപ്പിച്ച് ജീപ്പ് ഇന്ത്യ. പ്രമുഖ വാഹന ലീസിങ് കമ്പനിയായ എഎല്‍ഡി ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് ജീപ്പ് ഇന്ത്യ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ജീപ്പ് കോംപസിലും മെറിഡിയന്‍ എസ്യുവികളിലുമാണ് ജീപ്പ് അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാം കൊണ്ടുവന്നിരിക്കുന്നത്. ഈ പദ്ധതി പ്രകാരം പരമാവധി നാലു വര്‍ഷ കാലയളവില്‍ ജീപ്പിന്റെ വാഹനം തിരിച്ചു നല്‍കിയാല്‍ വാഹനത്തിന്റെ എക്സ്ഷോറൂം വിലയുടെ 55 ശതമാനം വരെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് എഎല്‍ഡി ഓട്ടോമോട്ടീവ് ഉറപ്പു നല്‍കുന്നു. പദ്ധതിയുടെ ആനുകൂല്യം ഉറപ്പിക്കണമെങ്കില്‍ പ്രതിവര്‍ഷം 20,000 […]
ജനപ്രിയ മോഡലായ സ്‌കോര്‍പിയോ ക്ലാസിക്കിന്റെ 1,850 യൂണിറ്റുകള്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചതായി രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന ബ്രാന്‍ഡായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. ഇതിന് മുമ്പ്, ജനുവരിയില്‍ സൈന്യം 1,470 യൂണിറ്റ് സ്‌കോര്‍പിയോ ക്ലാസിക്കിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇന്ത്യന്‍ ആര്‍മിയുടെ 12 യൂണിറ്റുകളിലേക്കാണ് എസ്യുവികള്‍ വിന്യസിക്കേണ്ടത്. സ്‌കോര്‍പിയോയുടെ പുതുക്കിയ പതിപ്പാണ് സ്‌കോര്‍പിയോ ക്ലാസിക്. ബ്രാന്‍ഡ് പുതിയ സ്‌കോര്‍പിയോ N-യും വില്‍ക്കുന്നുണ്ട്. നിലവില്‍ ടാറ്റ സഫാരി , ടാറ്റ സെനോണ്‍, ഫോഴ്സ് ഗൂര്‍ഖ, മാരുതി […]
ടെസ്റ്റ് ഡ്രൈവര്‍മാര്‍ക്ക് ഇതാ ഒരു സുവര്‍ണാവസരം. മണിക്കൂറില്‍ 18 ഡോളര്‍ (1480 രൂപ) മുതല്‍ 48 ഡോളര്‍ (3950 രൂപ) വരെയാണ് ശമ്പളം. മൂന്നു മാസം നീളുന്ന ടെസ്റ്റ് ഡ്രൈവ് ജോലിയില്‍ ശമ്പളത്തോടൊപ്പം മറ്റു ആനുകൂല്യങ്ങളും ലഭിക്കും എന്നാണ് അമേരിക്കന്‍ വെബ് സൈറ്റുകളില്‍ പറയുന്നത്. ഓസ്റ്റിന്‍, ഡെന്‍വര്‍, ടെക്‌സസ്, കൊളറാഡോ, ബ്രൂക്ലിന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളിലാണ് ടെസ്റ്റ് ഡ്രൈവര്‍മാരെ ക്ഷണിച്ചിരിക്കുന്നത്. ക്ലീന്‍ ഡ്രൈവിങ് റെക്കോര്‍ഡും സുരക്ഷിതമായ ഡ്രൈവിങ് ശീലവും നാലുവര്‍ഷത്തെ ഡ്രൈവിങ് പരിചയവുമുള്ള ആര്‍ക്കും അപേക്ഷിക്കാം എന്നാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital