News4media TOP NEWS
നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ 15.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ

അനുകൂല വിധി നേടിയെടുത്ത് കാസ്റ്റര്‍ സെമന്യ

അനുകൂല വിധി നേടിയെടുത്ത് കാസ്റ്റര്‍ സെമന്യ
July 12, 2023

 

സൂറിച്ച്: ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ നിയമത്തില്‍ അനുകൂല വിധി നേടിയെടുത്ത് മുന്‍ ഒളിംപിക് ജേതാവ് കാസ്റ്റര്‍ സെമന്യ. യൂറോപ്പിലെ മനുഷ്യാവകാശ കോടതിയുടേതാണ് വിധി. ടെസ്റ്റോസ്റ്റിറോണ്‍ നിയമത്തിനെതിരെ വനിതാ അത്‌ലറ്റുകള്‍ക്കായി പോരാടാന്‍ സെമന്യയ്ക്ക് അവസരം നല്‍കണമെന്നും കോടതി വിധിച്ചു.

ദക്ഷിണാഫ്രിക്കന്‍ വനിതാ അത്‌ലറ്റ് താരമാണ് കാസ്റ്റര്‍ സെമന്യ. ശരീരത്തില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടിയതിനാല്‍ സെമന്യയ്ക്ക് ട്രാക്കില്‍ വളരെ അധികം തിരിച്ചടികള്‍ നേരിട്ടു. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കാന്‍ വനിതാ അത്‌ലറ്റുകള്‍ മരുന്ന് കഴിക്കണമെന്നായിരുന്നു നിയമം. ഹോര്‍മോണ്‍ കുറച്ചില്ലെങ്കില്‍ പുരുഷ താരങ്ങള്‍ക്കൊപ്പം മത്സരിക്കണം. എന്നാല്‍ മരുന്ന് കഴിക്കുന്നത് ആരോ?ഗ്യം നശിപ്പിക്കുമെന്നായിരുന്നു സെമന്യയുടെ വാദം. രാജ്യാന്തര കോടതിയിലടക്കം സെമന്യ നല്‍കിയ അപ്പീല്‍ തള്ളുകയും ചെയ്തു. തുടര്‍ന്ന് 2019 ടോക്കിയോ ഒളിംപിക്‌സിലടക്കം സെമന്യയ്ക്ക് മത്സരിക്കാനും കഴിഞ്ഞില്ല.

ഹോര്‍മോണ്‍ നിയമത്തില്‍ അനുകൂല വിധി നേടിയതോടെ സെമന്യയ്ക്ക് ഇനി ട്രാക്കിലേക്ക് മടങ്ങിയെത്താം. 2024 പാരിസ് ഒളിംപിക്‌സ് ഉള്‍പ്പടെ മുന്നില്‍ നില്‍ക്കുമ്പോഴാണ് സെമന്യയ്ക്ക് അനുകൂല വിധി ലഭിച്ചിരിക്കുന്നത്. 2019 ലെ ദോഹ ഡയമണ്ട് ലീ?ഗില്‍ 800 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് സെമന്യ ചാമ്പ്യനായത്. രണ്ടുവട്ടം ഒളിംപിക് ജേതാവും മൂന്നുവട്ടം ലോക ചാമ്പ്യന്‍ഷിപ്പും സെമന്യ നേടിയിട്ടുണ്ട്.

 

Related Articles
News4media
  • India
  • News
  • Sports
  • Top News

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ മത്സരത്തിനായി പോകുമ്പോൾ ഭാര്യയേയും കുടുംബാംഗങ്ങളേയും കൂടെ കൂട്ടുന്നതിൽ ന...

News4media
  • Football
  • Sports

ലയണല്‍ മെസിയും സംഘവും ഒക്ടോബര്‍ 25 ന് കേരളത്തിൽ എത്തും; രണ്ട് സൗഹൃദ മത്സരങ്ങൾ, സംവാദം; ആവേശത്തിൽ ഫുട...

News4media
  • Football
  • Sports
  • Top News

ബ്ലാസ്റ്റേഴ്സിന്റെ പടിയിറങ്ങി രാഹുൽ കെ പി; ഇനി ഒഡീഷയുടെ ജേഴ്‌സി അണിയും

News4media
  • News
  • Other Sports
  • Sports

ചെസ്സിൽ വീണ്ടും ഇന്ത്യൻ തേരോട്ടം;ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് കിരീടം ചൂടി കൊനേരു ഹംപി; നേട്ടം രണ...

News4media
  • Other Sports
  • Sports
  • Top News

ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത്...

News4media
  • Other Sports
  • Sports
  • Top News

സന്ധിവാതത്തെ തുടര്‍ന്ന്‌ പരിശീലനം മുടങ്ങുന്നു; കളിക്കളം വിടാനൊരുങ്ങി ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌ വാ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital