പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ പോക്സൊ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോക്സോപോലെ ഗുരുതര സ്വഭാവമുള്ള കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പരിശോധനയ്‌ക്കിടെ പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ കടന്നു പിടിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ഡോ. പി.വി. നാരായണൻ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇത്തരമൊരു ഉത്തരവ് ഇറക്കിയത്. 2016 ജൂലായിൽ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഡോക്ടർക്ക് എതിരെ നല്ലളം പൊലീസിൽ പരാതി നൽകിയത്. അയൽവാസിയായ സ്ത്രീയുടെയും മകളുടെയും സാന്നിദ്ധ്യത്തിലായിരുന്നു പരിശോധനയെന്നായിരുന്നു ഡോക്ടറുടെ വാദം. കുട്ടി വയറുവേദനയുണ്ടെന്ന് … Continue reading പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ പോക്സൊ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി