അന്വേഷണം തുടരാം; ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കളുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിർമാതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി. നിർമാതാക്കളായ ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടന്‍ സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി പറഞ്ഞു. എന്നാൽ ഈ ഹര്‍ജി നിലനില്‍ക്കുന്നതിനാലാണ് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചത്. ഹര്‍ജി തള്ളിയതിനാല്‍ തന്നെ തുടരന്വേഷണത്തില്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടി എടുത്തേക്കും. സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. … Continue reading അന്വേഷണം തുടരാം; ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കളുടെ ആവശ്യം തള്ളി ഹൈക്കോടതി