ബോർഡിലെഴുതിയത് പകർത്തിയെഴുതാതെ കളിച്ചിരുന്നു; തൃശൂരിൽ യുകെജി വിദ്യാർഥിയ്ക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം, പ്രതി ഒളിവിലെന്ന് പോലീസ്

തൃശ്ശൂർ: യുകെജി വിദ്യാർഥിയെ ചൂരലുകൊണ്ട് ക്രൂരമായി മർദിച്ച് അധ്യാപിക. ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക്‌ പകർത്താതെ കളിച്ചിരുന്നു എന്നാരോപിച്ചാണ് മർദിച്ചത്. സംഭവത്തിൽ കുരിയച്ചിറ സെയ്ന്റ്ജോസഫ്സ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക തൃശ്ശൂർ തിരൂർ സ്വദേശിനി സെലിനെതിരേ നെടുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.(case registered against teacher for allegedly beating ukg student) കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് വീട്ടുകാർ പറയുന്നു. കുട്ടി ഡയറിയിലെഴുതാതെ കളിച്ചിരുന്നപ്പോൾ അധ്യാപിക ചൂരൽ കൊണ്ട് അടിച്ചുവെന്നും കരയാതിരുന്നതിനാൽ വീണ്ടും വീണ്ടും അടിച്ചുവെന്നുമാണ് പറയുന്നത്. … Continue reading ബോർഡിലെഴുതിയത് പകർത്തിയെഴുതാതെ കളിച്ചിരുന്നു; തൃശൂരിൽ യുകെജി വിദ്യാർഥിയ്ക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം, പ്രതി ഒളിവിലെന്ന് പോലീസ്