കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടന്‍ ടൊവീനോ തോമസിന്റെ പരാതിയില്‍ കേസ്. എറണാകുളം പനങ്ങാട് പൊലീസ് ആണ് നടന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാട്ടി ഡിസിപിക്കാണ് ടൊവീനോ പരാതി നല്‍കി. പരാതിക്കൊപ്പം അതിന് ആസ്പദമായ ലിങ്കും നല്‍കിയിട്ടുണ്ട്.
തനിക്കു ലഭിച്ച പരാതി ഡിസിപി പനങ്ങാട് പൊലീസിനു കൈമാറി. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തന്നെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതായും പരാതിയിലുള്ളത്. അന്വേഷണം തുടങ്ങിയതായി പനങ്ങാട് പൊലീസ് അറിയിച്ചു.