ക്ഷീരകര്‍ഷകനെ കാണാതായ സംഭവം: തിരച്ചില്‍ ഊര്‍ജിതം

മീനങ്ങാടി: വയനാട്ടില്‍ പുല്ലു വെട്ടാന്‍ പോയപ്പോള്‍ കാണാതായ ക്ഷീര കര്‍ഷകനെ ചീങ്കണ്ണി പിടിച്ചെന്നു സംശയം. ചീരാംകുന്ന് മുരണി കുണ്ടുവയില്‍ കീഴാനിക്കല്‍ സുരേന്ദ്രനെ(55) ആണു കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടില്‍നിന്നു 100 മീറ്റര്‍ മാറിയുള്ള പുഴയുടെ സമീപത്തെ സ്വന്തം തോട്ടത്തില്‍ പുല്ല് വെട്ടാന്‍ പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ഭാര്യ ഷൈലജ അന്വേഷിച്ചു പോയെങ്കിലും കണ്ടെത്താനായില്ല.

വെട്ടിയ പുല്ല്, തോര്‍ത്ത് മുണ്ട്, സുരേന്ദ്രന്റെ ഒരു ബൂട്ട് എന്നിവ അവിടെ കണ്ടെത്തി. പ്രദേശത്തെ പുല്ലിലൂടെ വലിച്ചുകൊണ്ടുപോയ പാടും കണ്ടതോടെ ഭയന്നു കുഴഞ്ഞുവീണ ഷൈലജയെ മീനങ്ങാടിയിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് അവ്യക്തമായി 3 കാല്‍പാടുകളും സമീപത്ത് പുല്ലിലൂടെ വലിച്ചു കൊണ്ടുപോയ പാടുമുണ്ട്. പുഴയില്‍നിന്നുള്ള ഏതെങ്കിലും ജീവിയാകാമെന്നാണു കരുതുന്നത്. ചീങ്കണിയാണെന്ന സംശയവും നാട്ടുകാര്‍ പറയുന്നുണ്ട്. മുന്‍പ് ഇവിടെ ചീങ്കണിയെ കണ്ടതായി ചിലര്‍ പറഞ്ഞു. ശക്തമായ മഴയായതിനാല്‍ പുഴയില്‍ വെള്ളം കൂടുതലാണ്. ബത്തേരി ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, മീനങ്ങാടി പൊലീസ്, പഞ്ചായത്ത് അധികൃതര്‍ എന്നിവരും നാട്ടുകാരും സ്ഥലത്തെത്തി രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

മീനങ്ങാടി പൊലീസ് സുരേന്ദ്രനെ കാണാതായ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തിരച്ചില്‍ കാര്യക്ഷമമാക്കാന്‍ പുഴയിലെ ജലനിരപ്പ് നിയന്ത്രിക്കാനായി കാരാപ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തി ഒഴുക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാല്‍പാടുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

പത്തനംതിട്ട  ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ മരിച്ച നിലയിൽ കണ്ടെത്തി....

‘കൈ’മലർത്തി, ജനം ‘ചൂല’ഴിച്ചു, ഇന്ദ്രപ്രസ്ഥത്തിൽ ഇനി ‘താമര’ക്കാലം

ഡൽഹി: നീണ്ട 27 വർഷത്തെ ഇടവേളക്കുശേഷമാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഭരണം...

അച്ഛൻ ഡ്രൈവർ മകൾ കണ്ടക്ടർ യാത്രക്കാരനായി കേന്ദ്രമന്ത്രി സുരേഷ്ഗോപിയും

തൃശൂർ: അച്ഛൻ ഡ്രൈവറായും മകൾ കണ്ടക്ടറായും ജോലി ചെയ്യുന്ന ബസിൽ യാത്രക്കാരനായി...

യുഎസിൽ വീണ്ടും വിമാനാപകടം; പത്തു മരണം

വാഷിങ്ടൻ: യുഎസിൽ വീണ്ടും വിമാനാപകടത്തിൽ പത്തുപേർ മരിച്ചു. നോമിലേക്കുള്ള യാത്രാമധ്യേ അലാസ്കയ്ക്ക്...

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; രാവിലെ കണ്ണൂരിൽ വിമാനമിറങ്ങും

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ...

Related Articles

Popular Categories

spot_imgspot_img