ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടി; മുൻ എംഎൽഎ മാത്യു സ്റ്റീഫനെതിരെ കേസ്

തൊടുപുഴ: ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തെന്ന പരാതിയിൽ മുൻ എംഎൽഎ മാത്യു സ്റ്റീഫൻ അടക്കം മൂന്ന് പേർക്കെതിരെ കേസെടുത്ത് തൊടുപുഴ പോലീസ്. മാത്യു സ്റ്റീഫനെ കൂടാതെ ജിജി, സുബൈർ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം പണം നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. പിന്നീട് പണം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തൊടുപുഴയിലെ പരാതിക്കാരന്റെ ജ്വല്ലറിയിൽ നിന്നും 1.69 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം കബളിപ്പിച്ചതായാണ് പരാതി. പണം തിരികെ ചോദിച്ചപ്പോൾ സ്വർണക്കട പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി. … Continue reading ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടി; മുൻ എംഎൽഎ മാത്യു സ്റ്റീഫനെതിരെ കേസ്