ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവറെ വലിച്ച് റോഡിലേക്കിട്ടു; വനംവകുപ്പ് ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

ഇടുക്കി: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവറെ വലിച്ച് റോഡിലേക്കിട്ട വനംവകുപ്പ് ജീവനക്കാരനെതിരെ കേസെടുത്ത് കുമളി പൊലീസ്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പിഎംസക്കീര്‍ ഹുസൈനെതിരെയാണ് കുമളി പൊലീസ് കേസെടുത്തത്. മദ്യപിച്ച ശേഷം ഇടിച്ചിടാൻ ശ്രമിച്ചപ്പോൾ നടത്തിയ ഇടപെടലെന്നാണ് വനംവകുപ്പ് നൽകിയ വിശദീകരണം. വെളളിയാഴ്ച വൈകിട്ടാണ് താമരക്കണ്ടം സ്വദേശിയായ ജയചന്ദ്രനെ തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.എം. സക്കീര്‍ ഹുസൈന്‍ ഓട്ടോറിക്ഷയില്‍ നിന്നും വലിച്ച് റോഡിലേക്കിട്ടത്. ആമപ്പാര്‍ക്കിൽ നിന്ന് തേക്കടി പ്രവേശന കവാടത്തിലേക്ക് വന്ന ഓട്ടോറിക്ഷ ചെക്ക്‌പോസ്റ്റില്‍ … Continue reading ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവറെ വലിച്ച് റോഡിലേക്കിട്ടു; വനംവകുപ്പ് ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്