റോഡ് തടസപ്പെടുത്തി ഉപരോധ സമരം; എം വി ജയരാജൻ അടക്കം സിപിഎം നേതാക്കൾക്കെതിരെ കേസ്

മലപ്പുറം: റോഡ് തടസപ്പെടുത്തി ഹെഡ് പോസ്റ്റോഫീസ് ഉപരോധ സമരം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. കേസിൽ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഒന്നാം പ്രതി. കേസിൽ കെ വി സുമേഷ് എംഎൽഎയെയും പ്രതി ചേർത്തിട്ടുണ്ട്. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഗില്‍- യോഗശാല നാലുവരിപ്പാതയിലായിരുന്നു കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം നടന്നത്. നടുറോഡിൽ കസേരയിട്ടും പന്തൽ കെട്ടിയുമാണ് ഉപരോധം സംഘടിപ്പിച്ചത്. അതേസമയം റോഡിന്റെ … Continue reading റോഡ് തടസപ്പെടുത്തി ഉപരോധ സമരം; എം വി ജയരാജൻ അടക്കം സിപിഎം നേതാക്കൾക്കെതിരെ കേസ്