ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കെതിരായ കേസ്: തലസ്ഥാനത്ത് ആര്‍വൈഎഫ് പ്രതിഷേധം

തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെ പ്രതിയാക്കി കേസെടുത്ത പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തം. കെയുഡബ്ല്യൂജെ കൊച്ചിയിലും ആര്‍വൈഎഫ് തിരുവനന്തപുരത്തും തെരുവിലിറങ്ങി പ്രതിഷേധിച്ചു.

കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് വിനീത ആരോപിച്ചു. നിയമസഭാ റിപ്പോര്‍ട്ടിംഗിനും സെക്രട്ടറിയേറ്റില്‍ കയറുന്നതിനും വരെ നിയന്ത്രണങ്ങളേല്‍പ്പിക്കുകയാണെന്നും വിനീത വിമര്‍ശിച്ചു.

അഖിലയ്‌ക്കെതിരായ കേസ് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടിയെന്ന് കിരണ്‍ ബാബുവും അഭിപ്രായപ്പെട്ടു. കെഎസ്യു ഉയര്‍ത്തിയ ആരോപണം തത്സമയം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെതിരെ പൊലീസ് ഗൂഢാലോചനക്ക് കേസെടുത്തത്. അധികാരത്തിന്റെ ഹുങ്കുപയോഗിച്ചാണ് ഇത്തരത്തില്‍ കേസെടുക്കുന്നത്. കെഎസ് യു ഉയര്‍ത്തുന്ന ആരോപണമെന്ന് ലൈവ് റിപ്പോര്‍ട്ടിംഗിനിടെ, അഖില വ്യക്തമായി പറഞ്ഞിരുന്നുവെന്നും കിരണ്‍ ബാബു ചൂണ്ടിക്കാട്ടി.

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍വൈഎഫ് തിരുവനന്തപുരത്ത് നടത്തിയ ഡിജിപി ഓഫീസ് മാര്‍ച്ച് സംഘര്‍ഷാവസ്ഥയിലേക്ക് എത്തി. ഡിജിപി ഓഫിസിന് മുന്നിലെ പൊലീസ് ബാരിക്കേഡിന് മുകളില്‍ പ്രവര്‍ത്തകര്‍ എകെജി സെന്റര്‍ അനക്‌സ് എന്ന ബോര്‍ഡ് സ്ഥാപിച്ചു.
ഇതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു.

മാര്‍ച്ച് ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഇനി അറിയപ്പെടുക എകെജി സെന്റര്‍ അനക്‌സ് ഓഫീസ് സെക്രട്ടറി എന്നായിരിക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഷിബു ബേബി ജോണ്‍ പരിഹസിച്ചു. സര്‍ക്കാരിന്റെ തെറ്റ് തിരുത്താന്‍ മുന്‍കൈയ്യെടുക്കേണ്ട പാര്‍ട്ടി സെക്രട്ടറി എല്ലാത്തിനെയും ന്യായീകരിക്കുകയാണ്. വിവരക്കേട് പറയുന്ന മാഷായി എംവി ഗോവിന്ദന്‍ മാറി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും കേസെടുക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുകയാണെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

25.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; ലഭിക്കുക 3200 രൂപ കോട്ടയത്ത്...

ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ ഊരിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടം പാലക്കാട്: ഓടിക്കൊണ്ടിരിക്കെ കാറിൻ്റെ ടയർ...

ഇടുക്കിയിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം; ഡ്രൈവറെയും വാഹനവും തമിഴ്നാട്ടിലെത്തി പൊക്കി പീരുമേട് പോലീസ്

അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തിന് കാരണമായ ഡ്രൈവറേയും ഇയാൾ ഓടിച്ചിരുന്ന...

പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണത് താഴെ നിന്നിരുന്ന കൗമാരക്കാരൻ്റെ തലയിലേക്ക്; സംഭവം കോട്ടയത്ത്

കോട്ടയം: പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് പതിനേഴുകാരന് പരുക്കേറ്റു. കോട്ടയം...

ചികിത്സ തേടിയത് കടുത്ത തലവേദനയ്ക്ക്; കണ്ടെത്തിയത് ആന്തരിക രക്തസ്രാവം ; ഷാഫിയുടെ നില അതീവ ​ഗുരുതരമായി തുടരുന്നു

കൊച്ചി: സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് എറണാകുളത്തെ...
spot_img

Related Articles

Popular Categories

spot_imgspot_img