നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; മൂന്നംഗ കുടുംബത്തിന് പരിക്ക്, ഒരാളുടെ നില ഗുരുതരം
കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി അപകടം. മൂന്നംഗ കുടുംബത്തിന് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ അരൂർ ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം നടന്നത്.(car rammed into a parked lorry; three-member family injured) തിരുവല്ല മല്ലപ്പള്ളി ഈസ്റ്റ് തെക്കേമുറിയിൽ പ്രമോദ് (41), ഭാര്യ രശ്മി (39), മകൻ ആരോൺ (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രശ്മിയുടെ നില ഗുരുതരമായി തുടരുകയാണ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed