കോട്ടയത്ത് കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആണ് അപകടം നടന്നത്. ചെങ്ങളം സ്വദേശി ജെറിന്‍ (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണംവിട്ട കാര്‍ ചല്ലോലിയിലെ ജല അതോറിറ്റിയുടെ കുളത്തിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. ജെറിന്‍റെ അച്ഛനും അമ്മയും ഡ്രൈവറുമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഷെറിന്‍റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും. ചാലക്കുടിയിൽ അധ്യാപിക … Continue reading കോട്ടയത്ത് കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം