ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

വിഴിഞ്ഞം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ യായിരുന്ന ശ്രീജിത്ത്(38) ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാറിടിച്ചാണ് അപകടം ഉണ്ടായത്.(car collides with bike; police officer died) ശബരിമല തീർത്ഥാടനത്തിനുശേഷം കന്യാകുമാരിയിലേക്കുപോയ തിരുനെൽവേലി സ്വദേശികളുടെ കാറാണ് ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. സംഭവത്തിൽ കാറോടിച്ചിരുന്ന തിരുനെൽവേലി സ്വദേശി അജിത്തിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ 4.30-ഓടെ മുക്കോല-കാരോട് ബൈപ്പാസിലെ പയറുമൂട് പാലത്തിനടിയിലാണ് … Continue reading ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ