ആളൊഴിഞ്ഞ സ്ഥലത്ത് കാറിന് തീപിടിച്ച നിലയിൽ; വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ 2 മൃതദേഹങ്ങൾ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്. കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. മുഴുവനായും കത്തിക്കരി‌ഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ഒരു പുരുഷൻ്റെയും സ്ത്രീയുടെയും മൃതദേഹമാണിതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. … Continue reading ആളൊഴിഞ്ഞ സ്ഥലത്ത് കാറിന് തീപിടിച്ച നിലയിൽ; വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ 2 മൃതദേഹങ്ങൾ കണ്ടെത്തി