ജങ്കാറിൽ കയറുന്നതിനിടെ കാർ നിയന്ത്രണംവിട്ട് പുഴയിൽ വീണു

കടലുണ്ടി: ജങ്കാറില്‍ കയറ്റുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് പതിച്ചു. ചാലിയത്തുനിന്ന് ബേപ്പൂരിലേക്കു പോകാനുള്ള കാർ ചാലിയാർ പുഴയിലാണ് വീണത്. ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ജങ്കാറില്‍ കയറാന്‍ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പുഴയില്‍ പതിക്കുകയായിരുന്നു. ഏഴുപേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുകുട്ടികളും മൂന്നുസ്ത്രീകളും ഒരു പുരുഷനുമായിരുന്നു. അപകടം നടന്ന ഉടന്‍തന്നെ ജങ്കാറിലുണ്ടായിരുന്നവരും നാട്ടുകാരും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി. മീഞ്ചന്തയില്‍നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തിയിരുന്നു. … Continue reading ജങ്കാറിൽ കയറുന്നതിനിടെ കാർ നിയന്ത്രണംവിട്ട് പുഴയിൽ വീണു