ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ ഊരിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടം പാലക്കാട്: ഓടിക്കൊണ്ടിരിക്കെ കാറിൻ്റെ ടയർ ഊരിത്തെറിച്ച് അപകടം. കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ടയർ ഊരിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. യാത്രക്കാരുടെ തലയ്ക്കും കാലിനും ആണ് പരിക്കേറ്റത്. ഇരുവരെയും പാലക്കാട് വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസവും ഇതേ റോഡിൽ മുക്കണ്ണം ഭാഗത്ത് അപകടമുണ്ടായിരുന്നു.