നടുറോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമം; കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ: നടുറോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് കാറിടിച്ച് മരിച്ചു. തൃശൂർ മണ്ണുത്തിയിലാണ് ദാരുണ സംഭവം നടന്നത്. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളി(42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു അപകടം. സിജോ ബൈക്കിൽ വരുമ്പോഴാണ് റോഡിൽ പൂച്ച കുടുങ്ങി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൂച്ചയെ രക്ഷിക്കാൻ ബൈക്കിൽ നിന്ന് ഇറങ്ങി. ഈ സമയം കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. സിജോയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നും വെറും … Continue reading നടുറോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമം; കാറിടിച്ച് യുവാവിന് ദാരുണാന്ത്യം