സൗദിയിൽ വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ്: ഇന്നലെ വൈകിട്ട് സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം-ഹുഫൂഫ് റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും സൗദി പൗരനും മരിച്ചു. എതിർദിശകളിൽനിന്ന് വന്ന രണ്ടു വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കായംകുളം ചേരാവള്ളി സെറീന മൻസിലിൽ അലിയാരുകുഞ്ഞ് – ആമിന ദമ്പതികളുടെ മകൻ ആഷിഖ് അലി ആണ് മരിച്ചത്. ട്രാൻസ്‌പോർട്ടേഷൻ കമ്പനി ജീവനക്കാരനായിരുന്ന ആഷിഖ് അലിക്ക് 29 വയസായിരുന്നു. ആഷിഖ് അലി വാഹനമോടിച്ചുപോകുമ്പോൾ എതിർദിശയിൽനിന്ന് വന്ന സൗദി പൗരൻ ഓടിച്ച വാഹനവുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ … Continue reading സൗദിയിൽ വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം