‘തലസ്ഥാനനനഗരി കൊച്ചിയിലേക്ക് പറിച്ചുനടാന്‍ സാധ്യമല്ല’

 

ന്യൂഡല്‍ഹി: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എംപി രംഗത്ത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡന്‍ ഈ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി. അടിയന്തരമായി ഇതില്‍ അഭിപ്രായം അറിയിക്കണമെന്നും അതിനുശേഷം മാത്രമേ കേന്ദ്ര സര്‍ക്കാരിന് ഇതില്‍ തുടര്‍ നടപടി സ്വീകരിക്കാനാകൂ എന്നുമായിരുന്നു കത്തിന്റെ ചുരുക്കം.

അതേസമയം, ഹൈബി ഈഡന്റെ നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ എതിര്‍ത്തു. ഈ നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി, ഇക്കാര്യം ഫയലിലും കുറിച്ചു. ബില്ലിന്റെയും കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തിന്റെയും പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു.

സംസ്ഥാന രൂപീകരണം മുതല്‍ തലസ്ഥാന നഗരം തിരുവനന്തപുരമാണ്. അവിടെ അതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കൊച്ചിയെ സംബന്ധിച്ചിടത്തോളം മഹാനഗരമെന്ന നിലയില്‍ ഇനിയും വികസിക്കാനുള്ള സാധ്യതകള്‍ക്ക് സ്ഥല പരിമിതിയുണ്ട്. ഒരു കാരണവുമില്ലാതെ തലസ്ഥാന നഗരം മാറ്റുന്നത് അതിഭീമമായ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. തലസ്ഥാന നഗരം മാറ്റേണ്ട യാതൊരു ആവശ്യവും ഇപ്പോള്‍ ഇല്ലെന്നും വിലയിരുത്തലുണ്ട്.

കേരളത്തിന്റെ തെക്കേയറ്റത്തുള്ള നഗരമെന്ന നിലയില്‍, തലസ്ഥാനമായ തിരുവനന്തപുരത്തു വന്നുപോകുന്നത് വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്കു വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഹൈബി അവതരിപ്പിച്ച ബില്ലില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കേരളത്തിന്റെ ഇരട്ടിയിലധികം വലിപ്പമുള്ള തമിഴ്‌നാട്ടില്‍ ഇതുപോലെ ഒരറ്റത്താണ് തലസ്ഥാനമായ ചെന്നൈ നഗരം സ്ഥിതി ചെയ്യുന്നതെന്നാണ് മറുവാദം.

അതേസമയം, അത്തരമൊരു നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ അടൂര്‍ പ്രകാശ് വ്യക്തമാക്കി. അങ്ങനെയൊരു ചര്‍ച്ചയും പാര്‍ട്ടിക്കകത്ത് ഉണ്ടായിട്ടില്ല. അതു മാത്രമല്ല, തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റുന്നത് അത്ര എളുപ്പമല്ല. അതിനു വേണ്ടി ശ്രമിക്കുന്നതും ശരിയല്ല. പണ്ടു മുതലേ തിരുവനന്തപുരം തന്നെയല്ലേ തലസ്ഥാനം. അത് ഒരു സുപ്രഭാതത്തില്‍ മാറ്റുന്നത് ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണെന്നും തോന്നുന്നില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

 

spot_imgspot_img
spot_imgspot_img

Latest news

ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രിച്ചു; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽതി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രി​ച്ച...

ആലുവയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

കൊച്ചി: ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതര...

കുംഭമേളക്കിടെ വീണ്ടും തീപിടുത്തം; നിരവധി ടെന്റുകൾ കത്തി നശിച്ചു

ലഖ്‌നൗ: കുംഭമേളക്കിടെയുണ്ടായ തീപിടുത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചു. സെക്ടർ 18,...

കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു

കൊച്ചി: കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി...

ക്രിസ്മസ്-പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മറ്റി അം​ഗം അറസ്റ്റിൽ

കൊല്ലം: ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പിൽ സിപിഎം ലോക്കൽ കമ്മറ്റി...

Other news

മോഹൻലാൽ എന്നെ വിളിച്ചിരുന്നു, ആരേലും സ്‌ക്രൂ കയറ്റിയാൽ ലാൽ ചൂടാവും; വെളിപ്പെടുത്തലുമായി ജി സുരേഷ് കുമാർ

സിനിമാ സമരം പ്രഖ്യാപിച്ച നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ നിർമാതാവ് ആന്റണി...

കെയര്‍ഹോമില്‍ കുറഞ്ഞ ശമ്പളം നല്‍കി ജീവനക്കാരെ ചൂഷണം ചെയ്തു; ലണ്ടനില്‍ മലയാളി മാനേജർ പോലീസ് പിടിയിൽ!

ലണ്ടനില്‍ മലയാളിയായ കെയര്‍ ഹോം മാനേജറെ പോലീസ് അറസ്റ്റ് ചെയ്തതായി സൂചന.  കെയര്‍ഹോമില്‍...

പന്നിക്കൂട്ടം കൂട്ടമായി എത്തി; ഫർണിച്ചർ കട തകർത്തു; കൂട്ടത്തിൽ ഏറ്റവും അപകടകാരിയായി മുറിവേറ്റ പന്നി

മലപ്പുറം: മലപ്പുറത്ത് പട്ടാപ്പകൽ ഫർണിച്ചർ കട തകർത്ത് പന്നിക്കൂട്ടം. കഴിഞ്ഞ ദിവസം...

സ്വകാര്യ സ്കൂളുകൾക്ക് വൻ തിരിച്ചടി; പ്ര​വേ​ശ​ന പ​രീ​ക്ഷ​യോ അ​ഭി​മു​ഖ​മോ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: സംസ്ഥാനത്ത് ഒ​ന്നാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യോ അ​ഭി​മു​ഖ​മോ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി...

ജെ.ഡി എന്നറിയപ്പെടുന്ന ജാക് ഡാനിയേല്‍സ് മുതൽ ജിം ബീം വരെ വില കുത്തനെ കുറയ്ക്കും; എല്ലാത്തിനും നന്ദി പറയേണ്ടത് ട്രംപിനോട്

അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വിസ്‌കി ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ വിലകുറയുമെന്ന് റിപ്പോർട്ട്....

Related Articles

Popular Categories

spot_imgspot_img