വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി! ഒന്നും, രണ്ടുമല്ല 38 ഓളം ചെടികൾ; യുവാക്കൾ പിടിയിൽ

കൊല്ലം: കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ യുവാക്കൾ പിടിയിൽ. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് പോലീസ് പിടിയിലായത്. ഒന്നും രണ്ടുമല്ല 38 കഞ്ചാവ് ചെടികളാണ് യുവാക്കൾ നട്ടുവളർത്തിയത്. മാത്രമല്ല 10.5 കിലോ​ഗ്രാം കഞ്ചാവും യുവാക്കളിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തു. വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ കൃഷി ചെയ്ത സംഭവത്തിൽ മനീഷ് മുഖ്യപ്രതിയും, അഖിൽ കുമാർ കൂട്ടാളിയാണെന്നും പോലീസ് കണ്ടെത്തി. എംഡിഎംഎ കേസിലെ പ്രതിയാണ് പിടിയിലായ മനീഷ്. ഈ കേസിന്റെ അന്വേഷണമാണ് എക്സൈസ് … Continue reading വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി! ഒന്നും, രണ്ടുമല്ല 38 ഓളം ചെടികൾ; യുവാക്കൾ പിടിയിൽ