11 വയസ്സുകാരിക്ക് നേരെ ചൂരൽ പ്രയോഗം; പിതാവിന്റെ പരാതിയിൽ കേസ്

മുംബൈ: സ്കൂൾ വിദ്യാർത്ഥിനിയെ ചൂരലുകൊണ്ട് മർദിച്ച അധ്യാപികക്കെതിരെ പോലീസ് കേസെടുത്തു. മുംബൈ, ചെമ്പൂരിലെ ഒരു സ്കൂളിൽ പഠിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് അധ്യാപികയുടെ മർദനമേറ്റത്. ക്ലാസ്സിൽ സംസാരിച്ചെന്നും ,പിന്നിലോട്ട് തിരിഞ്ഞിരുന്നെന്നും പറഞ്ഞായിരുന്നു മർദനം. സംഭവത്തെ തുടർന്ന് കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപികക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അധ്യാപിക കുട്ടിയുടെ പുറത്തും, അരക്കെട്ടിലും, കൈത്തണ്ടയിലും പലതവണ അടിച്ചെന്നും, ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റെന്നും കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. മർദനത്തിന് ഇരയായ കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ … Continue reading 11 വയസ്സുകാരിക്ക് നേരെ ചൂരൽ പ്രയോഗം; പിതാവിന്റെ പരാതിയിൽ കേസ്