നാ​മ​ക്ക​ലി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്ന് പേ​ർക്ക് ദാരുണാന്ത്യം; 17 പേർക്ക് പരുക്ക്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ നാ​മ​ക്ക​ലി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർക്ക് ദാരുണാന്ത്യം. ഇന്നലെ രാ​ത്രി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.​ നാമക്കൽ ജില്ലയിലെ മേ​ട്ട​ല​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ ര​ണ്ട് പേ​രെ തി​രി​ച്ച​റി​ഞിട്ടുണ്ട്. ര​വി, അ​ല​മേ​ലു എ​ന്നി​വരാണ് മരിച്ചത്. മ​രി​ച്ച മൂ​ന്നാ​മ​ത്തെ​യാ​ളെ ഇതുവരെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പ​രി​ക്കേ​റ്റ 17 ബ​സ് യാ​ത്ര​ക്കാ​രെയാണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. രാ​സി​പു​ര​ത്തേ​യ്ക്ക് പോ​യ സ്വകാര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നാ​മ​ഗി​രി​പേ​ട്ടൈ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തുടങ്ങി.