വടകരയിൽ ബസ് ഇടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: വടകരയിൽ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാൽനട യാത്രക്കാരികളായ തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. വടകര ലിങ്ക് റോഡിലാണ് അപകടം നടന്നത്. രാവിലെ 7 മണിയോടെ ആയിരുന്നു അപകടം നടന്നത്. തണ്ണീർപന്തലിൽ നിന്നും വടകര പഴയ സ്റ്റാൻ്റിലേക്ക് വരികയായിരുന്ന പ്രാർത്ഥന ബസാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.