തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ സഹപാഠി പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ വിദ്യാര്‍ഥിനി പിടിയില്‍. നാലാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ലോഹിതയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോഹിതയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. പൊള്ളലേല്‍പ്പിച്ചതിന് പുറമെ പെണ്‍കുട്ടിയെ മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് തലയ്ക്ക് അടിച്ചെന്നും പൊലീസ് പറഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കോളജ് സസ്പെന്‍ഡ് ചെയ്തു.
ആന്ധ്ര സ്വദേശിയായ ദീപിക വിദ്യാര്‍ഥിക്കാണ് പൊള്ളലേറ്റത്. പൊള്ളലേല്‍പ്പിച്ചതും ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടിയാണ്. രണ്ടുപേരും ഒരു ഹോസ്റ്റല്‍ മുറിയില്‍ ആയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ കോളജ് ചുമതലപ്പെടുത്തിയിട്ടുണ്ട്. റാഗിങിന്റെ ഭാഗമായാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം.