തിരിച്ചുവരവ് നടത്താനൊരുങ്ങി ബുംറ

ബെംഗളൂരു: അയര്‍ലന്‍ഡിനെതിരായ ട്വന്റി ട്വന്റി പരമ്പരയില്‍ പേസര്‍ ജസ്പ്രിത് ബുംറ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയേക്കും. പരിക്കില്‍ നിന്നും ബുംറ പൂര്‍ണ്ണമായും മോചിതനായെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. ഇപ്പോള്‍ താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലാണ്. ബുംറെയ്‌ക്കൊപ്പം മറ്റൊരു പേസര്‍ പ്രസീദ് കൃഷ്ണയും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരുമെന്ന് സൂചനയുണ്ട്. കാര്‍ അപകടത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ദേശീയ അക്കാദമയില്‍ പരിശീലനം ആ?രംഭിച്ചിട്ടുണ്ട്.

രണ്ട് താരങ്ങള്‍ പരിക്കില്‍ നിന്ന് മോചിതനാകുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് ബിസിസിഐ പ്രസ്തവാനയില്‍ പറഞ്ഞു. ദേശീയ ക്രിക്കറ്റ് അക്കാദമി ഇരുവര്‍ക്കും പരിശീലന മത്സരങ്ങള്‍ ഒരുക്കും. അതിനുശേഷം താരങ്ങളുടെ ശാരീരിക ക്ഷമതയില്‍ അന്തിമ തീരുമാനം എടുക്കുമെന്നും ബിസിസിഐ പറഞ്ഞു. വലിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്ന താരങ്ങള്‍ ആഭ്യന്തര തലത്തിലുള്ള ക്രിക്കറ്റ് കളിക്കണമെന്നാണ് നിയമം.

അയര്‍ലന്‍ഡ് പരമ്പരയ്ക്ക് മുമ്പായി ദേവ്ധര്‍ ട്രോഫിയാണ് ബുംറയ്ക്ക് കളിക്കാന്‍ കഴിയുക. 50 ഓവര്‍ മത്സരങ്ങളില്‍ ബുംറ പരമാവധി നാല് ഓവര്‍ വരെ എറിഞ്ഞേക്കും. താരത്തിന്റെ ജോലി ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് ഓവര്‍ പരിമിതപ്പെടുത്തുന്നത്. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നീ താരങ്ങളും ദേശീയ അക്കാദമിയില്‍ പരിശീലനത്തിലാണ്. ഇവരുടെ പരിക്ക് സംബന്ധിച്ച വിവരങ്ങള്‍ ബിസിസിഐ പുറത്തുവിട്ടിട്ടില്ല.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

ഈ ലക്ഷണങ്ങൾ ഉണ്ടോ? സൂക്ഷിക്കണം… കിഡ്നി പണിമുടക്കിയതാവാം; കാരണം ഇതാണ്

തിരക്കേറിയ ജീവിതത്തിനിടയിൽ രോഗങ്ങളും മനുഷ്യരെ വിടാതെ പിന്തുടരുകയാണ്. ദിനംപ്രതി വർധിച്ചു വരുന്ന...

വീണ്ടും ജീവനെടുത്ത് കാട്ടാന; യൂത്ത് കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം

മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് ജംഷിദ് തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ...

ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ ഊരിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടം പാലക്കാട്: ഓടിക്കൊണ്ടിരിക്കെ കാറിൻ്റെ ടയർ...

ഇടുക്കിയിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം; ഡ്രൈവറെയും വാഹനവും തമിഴ്നാട്ടിലെത്തി പൊക്കി പീരുമേട് പോലീസ്

അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തിന് കാരണമായ ഡ്രൈവറേയും ഇയാൾ ഓടിച്ചിരുന്ന...

കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തി; കർഷകനെ ചവിട്ടിക്കൂട്ടി കാട്ടാന; സംഭവം പാലക്കാട്

പാലക്കാട്: വാളയാറിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ കർഷകനെ ആന ചവിട്ടി. വാളയാർ സ്വദേശി...
spot_img

Related Articles

Popular Categories

spot_imgspot_img