20 കോടി രൂപ ലോട്ടറിയടിച്ച ഭാഗ്യശാലി ആരും അറിയാതെ ബാങ്കിലെത്തി; വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സത്യൻ

കണ്ണൂര്‍: കേരള സര്‍ക്കാരിന്റെ ക്രിസ്മസ് ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 20 കോടി രൂപ ലോട്ടറിയടിച്ച ഭാഗ്യശാലി ഇരിട്ടി ഫെഡറല്‍ ബാങ്ക് ശാഖയിലെത്തി. സത്യന്‍ എന്നയാളാണു ഒന്നാം സമ്മാനം നേടിയലോട്ടറി ബാങ്കില്‍ ഏല്‍പിച്ചത്. എന്നാല്‍ തന്റെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. രണ്ടു ദിവസമായി ഭാഗ്യശാലിയെ തേടിക്കൊണ്ടിരിക്കുകയായിരുന്നു മലയാളികൾ. അതിനിടെയാണ് തന്റെ സ്വകാര്യത മാനിക്കണം എന്നാവശ്യപ്പെട്ട് ഭാഗ്യശാലി രഹസ്യമായി ബാങ്കിലെത്തിയത്. മുത്തു ലോട്ടറി ഏജന്‍സിയില്‍ നിന്നു വിറ്റ XD 387132 നമ്പര്‍ ടിക്കറ്റിനാണു സമ്മാനം … Continue reading 20 കോടി രൂപ ലോട്ടറിയടിച്ച ഭാഗ്യശാലി ആരും അറിയാതെ ബാങ്കിലെത്തി; വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സത്യൻ