അബദ്ധത്തില്‍ നിയന്ത്രണ രേഖ കടന്നു; ബിഎസ്എഫ് ജവാൻ പാകിസ്ഥാൻ കസ്റ്റഡിയിൽ
ന്യൂഡല്‍ഹി: അബദ്ധത്തില്‍ നിയന്ത്രണ രേഖ മറികടന്ന ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക് സൈന്യം. പഞ്ചാബിലെ ഫിറോസ് പൂര്‍ സെക്ടറിലെ അതിര്‍ത്തിയിൽ വെച്ചാണ് സംഭവം നടന്നത്. 182- ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പികെ സിങ് ആണ് പാക് സൈന്യത്തിന്റെ പിടിയിലായത്. കര്‍ഷകര്‍ക്കൊപ്പം അബദ്ധത്തില്‍ നിയന്ത്രണരേഖ മുറിച്ചുകടക്കുന്നതിനിടെ പാക് റേഞ്ചേഴ്‌സ് ആര്‍പി സിങിനെ പിടികൂടുകയായിരുന്നു. ഡ്യൂട്ടിയിലായിരുന്നതിനാല്‍ സൈനികന്റെ കൈവശം റൈഫിളും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മോചനം ഉറപ്പിക്കാനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോർട്ട്. സൈനികരോ, സാധാരണക്കാരോ ഇത്തരത്തില്‍ അബദ്ധത്തില്‍ നിയന്ത്രണ രേഖ മുറിച്ചുകടക്കുന്നത് … Continue reading അബദ്ധത്തില്‍ നിയന്ത്രണ രേഖ കടന്നു; ബിഎസ്എഫ് ജവാൻ പാകിസ്ഥാൻ കസ്റ്റഡിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed