കൊടും ക്രൂരത… നവജാത ശിശുവിന്റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ
ഷാർജ: ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തി. അൽ സജാ പ്രദേശത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രമൊന്നും ഇല്ലാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. മാലിന്യം ശേഖരിക്കാനെത്തിയ തൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹമായിരുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊക്കിൾകൊടിയോട് കൂടിയാണ് മൃതദേഹം കണ്ടെത്തിയത്, അതുകൊണ്ടുതന്നെ ജനിച്ചയുടൻ കുഞ്ഞിനെ ഉപേക്ഷിച്ചിരിക്കാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ഫോറൻസിക് ലാബിലേക്കും മാറ്റി. സംഭവത്തിൽ ഷാർജ പൊലീസ് … Continue reading കൊടും ക്രൂരത… നവജാത ശിശുവിന്റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed