ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വ്യാപാരിക്കു നേരെ അജ്ഞാതരുടെ ക്രൂര ആക്രമണം; തലയിലും ദേഹത്തും ഗുരുതര പരിക്ക്

ഭാരതപ്പുഴയിൽ മായന്നൂർപ്പാലത്തിനു താഴെ കുളിക്കാനിറങ്ങിയ തമിഴ്‌നാട്ടുകാരനായ വ്യാപാരിക്കു നേരെ ആക്രമണം. പുഴയിൽ കുളിക്കാനിറങ്ങിയ കരൂർ കൃഷ്ണരായപുരം മുതലിയാർ സ്ട്രീറ്റിലെ പത്മനാഭനാണ് (40) ആക്രമിക്കപ്പെട്ടത്. (Brutal attack by unidentified persons on a merchant who took bath in Bharatapuzha) അജ്ഞാതരാണ് ഇയാളെ ആക്രമിച്ചത്. കത്തികൊണ്ടുള്ള ആക്രമണത്തിൽ തലയിലും മുതുകിലും കഴുത്തിലും ഗുരുതര പരിക്കേറ്റു. പുഴയിലെ വിജനമായ പ്രദേശത്ത് ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. ഇയാളുടെ കയ്യിലുണ്ടായിരുന്ന പണം തട്ടിപ്പറിക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണമെന്നാണു പൊലീസിന്റെ പ്രാഥമിക … Continue reading ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വ്യാപാരിക്കു നേരെ അജ്ഞാതരുടെ ക്രൂര ആക്രമണം; തലയിലും ദേഹത്തും ഗുരുതര പരിക്ക്