ഉറങ്ങിക്കിടന്ന സഹോദരനെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി അനുജൻ

ചെങ്ങന്നൂരിൽ ഉറങ്ങിക്കിടന്നയാളെ അനുജൻ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി. ചെങ്ങന്നൂര്‍ നഗരസഭ 21-ാം വാര്‍ഡില്‍ തിട്ടമേല്‍ ചക്രപാണിയില്‍ പ്രസന്നന്‍ (47) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സഹോദരന്‍ പ്രസാദ് (45)നെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം .കുടുംബകലഹമാണ് കാരണമെന്നാണ് പോലീസ് പറയുന്നത്. രാവിലെ പ്രസന്നന്‍ മരിച്ചു കിടക്കുന്നതു കണ്ട വീട്ടുകാര്‍ പ്ര നഗരസഭാംഗത്തെ വിവരം അറിയിക്കുകയായിരുന്നു. നഗരസഭാംഗമാണ് പോലീസിനെ അറിയിച്ചത്. ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു.