സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയത് ഇഷ്ടപ്പെട്ടില്ല: സഹോദരൻ 19 വയസ്സുകാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു
സഹോദരൻ 19 വയസ്സുകാരിയായ സഹോദരിയെ വെട്ടി പരുക്കേൽപ്പിച്ചതായി പരാതി. സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയെന്ന് ആരോപിച്ചായായിരുന്നു മർദ്ദനം. എലപ്പുള്ളി നോമ്പിക്കോട് ഒകരപള്ളം സ്വദേശി സുരേഷിന്റെ മകൾ ആര്യയ്ക്കാണു (19) വെട്ടേറ്റത്.Brother assaulted 19-year-old girl പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് അതീവ ഗുരുതരമല്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ആര്യ മരുതറോഡ് ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിക്കുകയാണ്. സംഭവത്തിൽ സഹോദരനും അംഗപരിമിതനുമായ സൂരജിനെ (25) കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed