ഹാൽദി ചടങ്ങിനിടെ സഹോദരിമാർക്കും ബന്ധുക്കൾക്കും ഒപ്പം നൃത്തം ചെയ്ത യുവതി കുഴഞ്ഞുവീണ് മരിച്ചു

ലഖ്നൗ: വിവാ​ഹ തലേന്ന് യുവതി കുഴഞ്ഞുവീണ് മരിച്ചു. ഉത്തർപ്ര​ദേശിലെ ബദൗൺ ജില്ലയിലാണ് സംഭവം നടന്നത്. ബദൗണിലെ നൂർപുരിലെ പിനോയ് ​ഗ്രാമത്തിൽ ഇസ്ലാംന​ഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ​ദീക്ഷ എന്ന ഇരുപത്തിരണ്ടുകാരിയാണ് കുഴഞ്ഞുവീണ് മരിച്ചത്. തിങ്കളാഴ്ച്ചയായിരുന്നു യുവതിയുടെ വിവാ​​ഹം നടക്കേണ്ടിയിരുന്നത്. ഞായറാഴ്ച രാത്രി ‘ഹാൽദി’ ചടങ്ങിനിടെ സഹോദരിമാർക്കും ബന്ധുക്കൾക്കും ഒപ്പം നൃത്തം ചെയ്യുന്നതിനിടെ യുവതിക്ക് പെട്ടെന്ന് ചെറിയൊരു അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഇതോടെ ശുചിമുറിയിലേക്ക് പോയ യുവതി അവിടെ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ​ദീക്ഷയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും … Continue reading ഹാൽദി ചടങ്ങിനിടെ സഹോദരിമാർക്കും ബന്ധുക്കൾക്കും ഒപ്പം നൃത്തം ചെയ്ത യുവതി കുഴഞ്ഞുവീണ് മരിച്ചു