ഇമിറ്റേഷന്‍ ആഭരണങ്ങൾ അണിയേണ്ടെന്ന് വരന്റെ വീട്ടുകാർ, പോലീസ് സ്റ്റേഷനിൽ ചർച്ച; വിവാഹത്തെ തലേന്ന് പിന്മാറി വധു

ഹരിപ്പാട്: വിവാഹത്തിന് സ്വർണാഭരണങ്ങൾക്കൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള തീരുമാനത്തെ വരന്റെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ആലപ്പുഴ ഹരിപ്പാടാണ് സംഭവം നടന്നത്. ഇന്നലെ ഹരിപ്പാടിനടുത്തുള്ള ക്ഷേത്രത്തിലാണ് വിവാഹം നടത്താനിരുന്നത്. എന്നാൽ കരീലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ ഇരുവീട്ടുകാരും തമ്മില്‍ ചർച്ച നടക്കുന്നതിനിടെ പെൺകുട്ടി വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. വിവാഹത്തിനായി 15 പവന്റെ ആഭരണങ്ങളാണ് വധുവിന്റെ വീട്ടുകാര്‍ വാങ്ങിയത്. എന്നാൽ ഇതിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയിക്കുമെന്ന് വധുവിന്റെ അമ്മ വരന്റെ വീട്ടുകാരെ അറിയിച്ചു. ഇതോടെയാണ് പ്രശ്നങ്ങൾ … Continue reading ഇമിറ്റേഷന്‍ ആഭരണങ്ങൾ അണിയേണ്ടെന്ന് വരന്റെ വീട്ടുകാർ, പോലീസ് സ്റ്റേഷനിൽ ചർച്ച; വിവാഹത്തെ തലേന്ന് പിന്മാറി വധു