കൂറുമാറാൻ കോഴ; തോമസ് കെ തോമസിന് ക്ലീന്‍ചിറ്റ്; നാലംഗ കമ്മീഷൻ റിപ്പോര്‍ട്ട് നല്‍കി; ഇനി തോമസിനെ മന്ത്രിയാക്കണമെന്ന് ചാക്കോ

തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കൂറുമാറാൻ കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ എന്‍സിപി നേതാവ് തോമസ് കെ തോമസിന് ക്ലീന്‍ചിറ്റ്. എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. നാലംഗ കമ്മീഷനാണ് റിപ്പോര്‍ട്ട് നല്‍കിയത്. തോമസ് കെ തോമസ് കോഴ വാഗ്ദാനം നടത്തിയതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കമ്മീഷനെതിരെ എ കെ ശശീന്ദ്രന്‍ പക്ഷം രംഗത്തെത്തി. നാലംഗ കമ്മീഷനില്‍ മൂന്ന് പേരും പി സി ചാക്കോ പക്ഷം എന്നാണ് ആക്ഷേപം. … Continue reading കൂറുമാറാൻ കോഴ; തോമസ് കെ തോമസിന് ക്ലീന്‍ചിറ്റ്; നാലംഗ കമ്മീഷൻ റിപ്പോര്‍ട്ട് നല്‍കി; ഇനി തോമസിനെ മന്ത്രിയാക്കണമെന്ന് ചാക്കോ