പടക്കക്കടയുടെ ലൈസൻസ് പുതുക്കാൻ 3000 രൂപ കൈക്കൂലി; തഹസിൽദാറെ കൈയോടെ പൊക്കി വിജിലൻസ്
കണ്ണൂർ: വീട്ടിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ പിടികൂടി വിജിലൻസ്. കണ്ണൂർ തഹസീൽദാർ സുരേഷ് ചന്ദ്രബോസാണ് പിടിയിലായത്. പടക്കകടയുടെ ലൈസൻസ് പുതുക്കാനാണ് സുരേഷ് കൈക്കൂലി വാങ്ങിയത്. കല്യാശ്ശേരിയിലെ വീട്ടിൽവെച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സ്ഥലത്തെത്തിയത്. തഹസിൽദാർ കൈക്കൂലി ആവശ്യപ്പെട്ടത് പടക്കക്കട ഉടമ വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസിന്റെ നിർദേശപ്രകാരം തഹസിൽദാരുടെ വീട്ടിലെത്തി പണം നൽകിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി. പരിശോധനയിൽ പണം കൈപ്പറ്റിയതായി തെളിഞ്ഞതോടെ സുരേഷിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് സഹകരണ സംഘം ജീവനക്കാരന് … Continue reading പടക്കക്കടയുടെ ലൈസൻസ് പുതുക്കാൻ 3000 രൂപ കൈക്കൂലി; തഹസിൽദാറെ കൈയോടെ പൊക്കി വിജിലൻസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed