അതിർത്തി തർക്കം അതിരുകടന്നു; പാലക്കാട് അച്ഛനും മകനും വെട്ടേറ്റു

പാലക്കാട്: പാലക്കാട് പട്ടാമ്പി കൊപ്പത്ത് അതിർത്തി തർക്കത്തെ തുടർന്നുണ്ടായ കയ്യാങ്കളിയിൽ അച്ഛനും മകനും വെട്ടേറ്റു. മണ്ണേങ്കോട് സ്വദേശികളായ ചാമി, മകൻ വൈശാഖ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിൽ അയൽവാസിയും, ബന്ധുവുമായ വിനോദിനെ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. വർഷങ്ങളായി നിലനിൽക്കുന്നതാണ് ഇരുവരും തമ്മിലുള്ള അതിർത്തി തർക്കം എന്നാണ് ലഭിക്കുന്ന വിവരം. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ഇന്നും വഴക്കുണ്ടായി. ഇത് കൈയാങ്കളിയായതോടെ വിനോദ് തന്റെ കയ്യിലുണ്ടായിരുന്ന വാക്കത്തികൊണ്ട് ചാമിയെ വെട്ടുകയായിരുന്നു. ഈ ആക്രമണം തടയാൻ … Continue reading അതിർത്തി തർക്കം അതിരുകടന്നു; പാലക്കാട് അച്ഛനും മകനും വെട്ടേറ്റു