തിരുവനന്തപുരത്തെ ഹോട്ടലിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ജീവനക്കാരൻ്റെ ഇമെയിലിൽ, പരിശോധന

തിരുവനന്തപുരം: തലസ്ഥാനത്തെ ഹോട്ടലിൽ ബോംബ് ഭീഷണി. ജീവനക്കാരൻ്റെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസിൻ്റെ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഇതേ തുടർന്ന് സന്ദേശം വ്യാജമെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.(Bomb threat at hotel in thiruvananthapuram) സംഭവത്തിൽ മ്യൂസിയം പൊലിസ് കേസെടുത്തു. രാജ്യത്ത് വിമാനങ്ങൾക്കും ഹോട്ടലുകൾക്കും വ്യാജ ബോംബ് ഭീഷണി ലഭിക്കുന്നത് പതിവായ സാഹചര്യത്തിൽ ആഗോള അന്വേഷണ ഏജൻസികളുടെ സേവനം കേന്ദ്രസർ‍ക്കാർ തേടിയിട്ടുണ്ട്. ഇതിനിടെയാണ് തിരുവനന്തപുരത്തും ഹോട്ടലിന് ഭീഷണി സന്ദേശം എത്തിയത്.